HomeNationalരാജ്യ തലസ്ഥാനത്ത് വീണ്ടും CNG വില വർദ്ധിപ്പിച്ചു: രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വർദ്ധനവ്...

രാജ്യ തലസ്ഥാനത്ത് വീണ്ടും CNG വില വർദ്ധിപ്പിച്ചു: രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വർദ്ധനവ് | CNG Price Hiked

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സിഎൻജി (CNG) വിലയിൽ വീണ്ടും വൻ വർദ്ധനവ്. കിലോഗ്രാമിന് രണ്ട് രൂപയാണ് ഇന്ന് വർദ്ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ സിഎൻജി വിലയിൽ വരുത്തുന്ന നാലാമത്തെ വർദ്ധനവാണിത്. പുതിയ നിരക്ക് പ്രകാരം ഡൽഹിയിൽ ഒരു കിലോ സിഎൻജിയുടെ വില 83.09 രൂപയായി ഉയർന്നു.(CNG Price Hiked By Two Rupees Per KG In Delhi NCR Fourth Hike In Two Weeks)

ഡൽഹിക്ക് പുറമെ സമീപ പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ വില കിലോയ്ക്ക് 91.70 രൂപയായും വർദ്ധിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ പ്രകൃതിവാതകത്തിനുണ്ടായ വിലവർദ്ധനവും ഇറക്കുമതി ചെലവ് കൂടിയതുമാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

മേയ് 15-ന് രണ്ട് രൂപയും, മേയ് 17-ന് ഒരു രൂപയും, മേയ് 23-ന് വീണ്ടും ഒരു രൂപയും വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇന്ന് വീണ്ടും രണ്ട് രൂപ കൂട്ടിയത്. തുടർച്ചയായുണ്ടാകുന്ന ഈ വിലവർദ്ധനവ് സാധാരണക്കാരെയും ഓട്ടോ-ടാക്സി ജീവനക്കാരെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പെട്രോൾ, ഡീസൽ വിലകളും രാജ്യത്തുടനീളം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സിഎൻജി ഉപഭോക്താക്കൾക്കും ഈ അധികഭാരം നേരിടേണ്ടി വരുന്നത്. വിലക്കയറ്റത്തിനെതിരെ ഡൽഹിയിൽ വിവിധ ട്രാൻസ്പോർട്ട് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനൊപ്പം ഓട്ടോ-ടാക്സി നിരക്കുകൾ പരിഷ്കരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Story Summary

CNG prices in Delhi have been hiked by Rs 2 per kg, marking the fourth increase in the last two weeks due to rising global natural gas costs. Following the latest revision, CNG will now cost Rs 83.09 per kg in Delhi and Rs 91.70 per kg in Noida and Ghaziabad, triggering protests from transport unions.

WhatsApp Channel Banner

Latest updates

കുണ്ടറയിൽ യുവാവ് മരിച്ചത് പോലീസ് മർദ്ദനം മൂലമെന്ന് കുടുംബം:...

കൊല്ലം: കുണ്ടറയിൽ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കുണ്ടറ സ്വദേശിയായ സിയാദ് ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.(Youth Dies In Kundara Family Alleges...

വാഗ്ദാനം ചെയ്ത ധനസഹായം ലഭിച്ചില്ല: കുടുംബശ്രീ ജില്ലാ മിഷൻ...

വയനാട്: മൈക്രോ പ്ലാൻ വഴി പ്രഖ്യാപിച്ച ഉപജീവന ധനസഹായം വൈകുന്നതിൽ പ്രതിഷേധിച്ച് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിന് മുന്നിൽ ഉപരോധവുമായി മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ. ഉപജീവന സംരംഭങ്ങൾ ആരംഭിക്കുന്നതിനായി കുടുംബശ്രീ മുഖേന ഒരു കുടുംബത്തിന്...

ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു: പ്രതിപക്ഷ...

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കുമെതിരെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. എന്നാൽ ബിൽ അവതരണത്തിന് തൊട്ടുപിന്നാലെ പ്രതിപക്ഷാംഗങ്ങളുടെ...

‘സഭയിൽ ചർച്ചയ്ക്ക് സഹകരിക്കണം’: പ്രതിപക്ഷത്തോട് കിരൺ റിജിജു |...

ന്യൂഡൽഹി: പരീക്ഷാ തട്ടിപ്പുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണത്തിൽ പ്രതിപക്ഷം സഹകരിക്കണമെന്നും നിർണ്ണായക ചർച്ചയിൽ പങ്കാളികളാകണമെന്നും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ...

നീറ്റ് പരീക്ഷ ഓൺലൈനാക്കൽ: നന്ദൻ നിലേകനി സമിതിയുടെ ശുപാർശകൾ...

ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷകൾ ഓൺലൈൻ രീതിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ രൂപീകരിച്ച നന്ദൻ നിലേകനി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ ശുപാർശകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പരീക്ഷകൾ നിലവിലെ പേപ്പർ...

DON'T MISS

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...