HomeKeralaഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധം: നടപടി ഉടൻ ഉണ്ടായേക്കും, SIT റിപ്പോർട്ട് DGPക്ക്...

ഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധം: നടപടി ഉടൻ ഉണ്ടായേക്കും, SIT റിപ്പോർട്ട് DGPക്ക് കൈമാറും | Gunmen Assault case

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാല് ഗൺമാൻമാർക്കെതിരെ നടപടിക്ക് വഴിതുറക്കുന്നു. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ നടപടി ചട്ടവിരുദ്ധമായിരുന്നു എന്ന് വ്യക്തമാക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഉടൻ തന്നെ ഡി.ജി.പിക്ക് കൈമാറും.(Gunmen Assault case, SIT Report Confirms Chief Minister Gunmen Assault On Youth Congress Workers Was Illegal)

സംഭവത്തിന്റെ ദൃശ്യങ്ങളിൽ തെറ്റായ നടപടികൾ വ്യക്തമാണെന്നും ഈ ദൃശ്യങ്ങളുടെ ആധികാരികതയിൽ യാതൊരു സംശയവുമില്ലെന്നും എസ്.ഐ.ടി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഗൺമാൻമാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുൻ ആലപ്പുഴ എസ്.പി സ്‌പെഷ്യൽ റിപ്പോർട്ട് നൽകിയിരുന്നു.

ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് വിശദമായി പരിശോധിച്ച് പുതിയ റിപ്പോർട്ട് തയ്യാറാക്കി. മുൻ എസ്.പിയുടെ റിപ്പോർട്ടും നിലവിലെ സാക്ഷിമൊഴികളും ദൃശ്യങ്ങളും ആധാരമാക്കിയാണ് എസ്.ഐ.ടി നിലപാട് കടുപ്പിച്ചത്. റിപ്പോർട്ട് ഡി.ജി.പിയുടെ പക്കലെത്തുന്നതോടെ പ്രതിക്കൂട്ടിലായ ഗൺമാൻമാർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന.

Story Summary

The Special Investigation Team (SIT) report has confirmed that the assault on Youth Congress leaders by the Chief Minister’s gunmen during the Navakerala Sadas in Alappuzha was illegal. The report recommends strict action against four security officers, challenging the home department’s previous attempts to shield them despite an adverse report by former Alappuzha SP Chaitra Teresa John.

WhatsApp Channel Banner

Latest updates

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം: 120...

തിരുവനന്തപുരം: മലബാർ മേഖലയിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി 120 താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി (Malabar plus one seat crisis). മുന്നണി പ്രകടനപത്രികയിലൂടെ...

സി.ജെ.പി പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ജോജു ജോർജ്; പിന്തുണച്ച ടൊവിനോ...

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (Joju george cjp protest support) പ്രക്ഷോഭത്തിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര താരം ജോജു...

സാരി വാങ്ങി നൽകിയില്ല; മഹാരാഷ്ട്രയിൽ ഭർത്താവിനെ കുക്കർ മൂടികൊണ്ട്...

ബദലാപൂർ: പുതിയ സാരികൾ വാങ്ങി നൽകുന്നതിനെച്ചൊല്ലിയുണ്ടായ കുടുംബവഴക്കിനൊടുവിൽ ഭർത്താവിനെ കുക്കറിന്റെ മൂടി കൊണ്ട് തലയ്ക്കടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ഭാര്യ പോലീസിന്റെ പിടിയിലായി (Badlapur murder case). മഹാരാഷ്ട്രയിലെ ബദലാപൂരിലാണ് നാടിനെ നടുക്കിയ...

നീറ്റ് ചോർച്ച: നിരാഹാരം അവസാനിപ്പിക്കാൻ കേന്ദ്രത്തിന് മുന്നിൽ നിബന്ധന...

ന്യുഡൽഹി: നീറ്റ് (sonam wangchuk hunger strike neet) ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന് മുന്നിൽ ഉപാധികൾ വച്ച് പ്രമുഖ...

നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത്...

തിരുവനന്തപുരം: നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിലും, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ കയ്യേറ്റം ചെയ്തതിലും പ്രകടിപ്പിച്ച് നാളെ സംസ്ഥാന...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...