HomeKeralaസി.ജെ.പി പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ജോജു ജോർജ്; പിന്തുണച്ച ടൊവിനോ തോമസിന്റെ വീടിനുമുന്നിൽ...

സി.ജെ.പി പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ജോജു ജോർജ്; പിന്തുണച്ച ടൊവിനോ തോമസിന്റെ വീടിനുമുന്നിൽ യുവമോർച്ച പ്രതിഷേധം | Joju george cjp protest support

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (Joju george cjp protest support) പ്രക്ഷോഭത്തിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര താരം ജോജു ജോർജ്. രാജ്യത്ത് നിലവിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്ന് ജോജു വിമർശിച്ചു. ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥിതിയിൽ ചോർച്ചയുണ്ടാകുന്നത് ഭാവി തലമുറയെ കാത്തിരിക്കുന്ന ഭീകരമായ അന്തരീക്ഷത്തിന്റെ തെളിവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നീതിക്ക് വേണ്ടി ശബ്ദമുയർത്തിയ വിദ്യാർത്ഥികളെ ഉപദ്രവിക്കുകയും പ്രതിപക്ഷ നേതാവിനെ വരെ പുല്ലുപോലെ എടുത്തു കൊണ്ടുപോകുകയും ചെയ്യുന്ന സാഹചര്യത്തിനെതിരെ ആദ്യം തന്നെ പ്രതികരിച്ച യുവതലമുറയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ജോജു ജോർജ് വ്യക്തമാക്കി. ചരിത്രത്തിൽ ഒരിക്കലും യുവജനപ്രക്ഷോഭങ്ങൾ തളർന്നുപോയിട്ടില്ലെന്നും, ഇപ്പോഴും നമുക്കിടയിൽ നല്ല മനുഷ്യരുണ്ടെന്നത് വലിയ സന്തോഷവും പ്രതീക്ഷയും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സി.ജെ.പി സമരത്തെ പിന്തുണച്ച് രംഗത്തെത്തിയ നടൻ ടൊവിനോ തോമസിന്റെ തൃശൂർ ഇരിങ്ങാലക്കുടയിലെ വീടിന് മുന്നിൽ യുവമോർച്ച പ്രവർത്തകർ വായ്മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി. സമാധാനപരമായ വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്തുമ്പോൾ രാജ്യത്തിന്റെ ഭാവി തന്നെയാണ് ചവിട്ടിത്താഴ്ത്തപ്പെടുന്നതെന്ന ടൊവിനോയുടെ സോഷ്യൽ മീഡിയ കുറിപ്പിന് പിന്നാലെയായിരുന്നു പ്രതിഷേധം. യുവമോർച്ച പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ നടന്റെ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Story Summary: Actor Joju George extended solidarity to the CJP-led student protest in Delhi, criticizing the current situation as a state of emergency. Meanwhile, Yuva Morcha staged a silent protest in front of actor Tovino Thomas’s house in Iringalakuda for supporting the same student movement.

WhatsApp Channel Banner

Latest updates

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം ഇനി നിർബന്ധമല്ല; ഇഷ്ടമുള്ള...

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ അനുമതി നൽകാനുള്ള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ...

വിദ്യാർത്ഥികളുടെ പ്രശ്‌നം രാഷ്ട്രീയവത്കരിക്കരുത്; പ്രതിപക്ഷം സെലക്ടീവായി വിമർശിക്കുന്നുവെന്ന് ജെ.പി....

ന്യുഡൽഹി: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി. നദ്ദ. വിദ്യാർത്ഥികളുടെ ഭാവിയെ മുൻനിർത്തിയുള്ള പ്രശ്‌നങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ...

ഹോർമുസ് കടലിടുക്കിലെ ഓരോ ആക്രമണത്തിനും പകരംവീട്ടും, ഇറാനിലെ പാലങ്ങളും...

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ഓരോ ആക്രമണത്തിനും പകരമായി ഇറാനിലെ പാലങ്ങളും ഊർജ്ജനിലയങ്ങളും ബോംബിട്ട് തകർക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald trump iran threat). സ്വന്തം...

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം: 120...

തിരുവനന്തപുരം: മലബാർ മേഖലയിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി 120 താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി (Malabar plus one seat crisis). മുന്നണി പ്രകടനപത്രികയിലൂടെ...

സാരി വാങ്ങി നൽകിയില്ല; മഹാരാഷ്ട്രയിൽ ഭർത്താവിനെ കുക്കർ മൂടികൊണ്ട്...

ബദലാപൂർ: പുതിയ സാരികൾ വാങ്ങി നൽകുന്നതിനെച്ചൊല്ലിയുണ്ടായ കുടുംബവഴക്കിനൊടുവിൽ ഭർത്താവിനെ കുക്കറിന്റെ മൂടി കൊണ്ട് തലയ്ക്കടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ഭാര്യ പോലീസിന്റെ പിടിയിലായി (Badlapur murder case). മഹാരാഷ്ട്രയിലെ ബദലാപൂരിലാണ് നാടിനെ നടുക്കിയ...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...