തിരുവനന്തപുരം: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അണിനിരക്കുന്ന പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഔദ്യോഗിക തുടക്കം. എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് രാവിലെ 9 മണിക്ക് നിയമസഭാ മന്ദിരത്തിൽ ആരംഭിച്ചു.(Sixteenth Kerala Legislative Assembly MLA Swearing In Ceremony Begins)
ഗവർണറുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത പ്രോടേം സ്പീക്കർ ജി. സുധാകരനാണ് പുതിയ സഭാംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. സഭ സമ്മേളിച്ചയുടൻ, “ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ്…” എന്ന് പ്രത്യേകം പരാമർശിച്ചാണ് പ്രോടേം സ്പീക്കർ ജി. സുധാകരൻ തന്റെ പ്രസംഗം ആരംഭിച്ചതും അംഗങ്ങളെ സ്വാഗതം ചെയ്തതും.
തുടർന്ന് അക്ഷരമാലാ ക്രമത്തിലാണ് പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പുരോഗമിക്കുന്നത്. പുതിയ യു.ഡി.എഫ് സർക്കാരിലെ ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറാണ് നിയമസഭാംഗമായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി കുറ്റ്യാടിയിൽ നിന്നുള്ള പ്രതിനിധി പാറക്കൽ അബ്ദുള്ളയും മൂന്നാമതായി നാദാപുരത്ത് നിന്നുള്ള പ്രതിനിധി കെ.എം. അഭിജിത്തും സത്യവാചകം ചൊല്ലി അധികാരമേറ്റു. മൂവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
Story Summary
The first session of the 16th Kerala Legislative Assembly commenced with the swearing-in ceremony of the newly elected MLAs, administered by Pro term Speaker G Sudhakaran. Fisheries Minister V E Abdul Gafoor was the first to take the oath of office in alphabetical order, followed by Parakkal Abdulla and K M Abhijith, all swearing in the name of God.

