തിരുവനന്തപുരം: മൂന്ന് ജനപ്രതിനിധികളുമായി ചരിത്രത്തിലാദ്യമായി കേരള നിയമസഭയിലേക്ക് എത്തിയതിന്റെ ആവേശത്തിലാണ് ബിജെപി ക്യാമ്പ്. നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് വൻ ജനപങ്കാളിത്തത്തോടെ ബിജെപി പ്രവർത്തകർ ആഘോഷമാക്കി മാറ്റുകയാണ്.(BJP Celebrates Entry Of Three MLAs Into Kerala Assembly Fields BB Gopakumar For Speaker Post)
പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ബിജെപിയുടെ മൂന്ന് എംഎൽഎമാരും പ്രവർത്തകർക്കൊപ്പം പ്രകടനമായി നിയമസഭയിലേക്ക് എത്തിയത്. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്ര ദിനമാണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇത് കേരള രാഷ്ട്രീയത്തിലെ പുതിയൊരു കാഴ്ചപ്പാടിന്റെ തുടക്കമാണെന്നും ഇനി നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയം എന്താണെന്ന് കേരള നിയമസഭ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിലെ സ്പീക്കർ സ്ഥാനത്തേക്ക് ബിജെപിക്ക് സ്വന്തമായി സ്ഥാനാർത്ഥി ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ബി.ബി. ഗോപകുമാറാണ് ബിജെപിയുടെ സ്പീക്കർ സ്ഥാനാർത്ഥി.
Story Summary
The BJP celebrated a historic milestone in Kerala as three of its newly elected MLAs took office, marching to the Legislative Assembly after paying tributes at the Palayam Martyr’s Square. State President Rajeev Chandrasekhar announced that Chathannoor MLA B.B. Gopakumar will contest for the Speaker’s post, emphasizing that the party will focus on development and major public issues.

