തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ 10 പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ തന്നെ കോടതി തള്ളിയിരുന്നു.
സിപിഎം പ്രവർത്തകരായ ശ്രീജിത്ത്, ദിനീത്, അമൽ, ഷൈജു സലിം, അനിൽകുമാർ, നിഷാദ്, ദിനകർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി ഇത്തവന നിരസിച്ചത്. പ്രതികൾ 50 ദിവസത്തിലധികമായി ജയിലിൽ തുടരുകയാണെന്നും വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയെങ്കിലും അന്വേഷണസംഘത്തിന് തക്കതായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.
പ്രതികൾക്ക് ഇപ്പോൾ ജാമ്യം അനുവദിക്കുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്ന് സ്‌പെഷൽ പ്രോസിക്യൂട്ടർ എ. സന്തോഷ് കുമാർ കോടതിയെ അറിയിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിനായി എത്തിയ കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് വളരെ ഗൗരവകരമായ കുറ്റകൃത്യമായി കാണണമെന്ന് ഇഡിയുടെ അഭിഭാഷകനും വാദിച്ചു. കേസിന് മുൻപ് ബംഗാളിലാണ് സമാനമായ രീതിയിൽ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായതെന്നും, അന്ന് കേസിൽ പ്രതിയായ ഉന്നത രാഷ്ട്രീയ നേതാവ് ഇപ്പോഴും ജയിലിലാണെന്നും പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കി.
Story Summary: Thiruvananthapuram District Court rejected the bail applications of seven CPM activists accused of attacking ED officials during a raid at Pinarayi Vijayan’s residence. The prosecution argued that releasing the accused on bail would hinder the ongoing investigation.


