Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala
HomeKeralaട്രാൻസ്‌ പുരുഷന് അണ്ഡം സൂക്ഷിക്കാൻ അനുമതി നൽകി കേരള ഹൈക്കോടതി | Kerala...

ട്രാൻസ്‌ പുരുഷന് അണ്ഡം സൂക്ഷിക്കാൻ അനുമതി നൽകി കേരള ഹൈക്കോടതി | Kerala High Court

🎙️ Latest Podcast

കൊച്ചി: ഭാവിയിൽ കൃത്രിമ ഗർഭധാരണത്തിന് ഉപയോഗിക്കുന്നതിനായി അണ്ഡം സൂക്ഷിച്ചു വെക്കാൻ ട്രാൻസ്‌ പുരുഷന് അനുമതി നൽകി കേരള ഹൈക്കോടതി. ജന്മനാ സ്ത്രീയായിരുന്ന 28 കാരന് ഇപ്പോഴും ജൈവശാസ്ത്രപരമായി പ്രത്യുത്പാദനശേഷിയുണ്ടെന്നത് പരിഗണിച്ചാണ് ചരിത്രപരമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.(Kerala High Court allows transgender man to freeze eggs rules gender identity cannot deny reproductive rights)

നിലവിലെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി നിയമപ്രകാരം വിവാഹിതരായ ദമ്പതികൾക്കും നിയമപരമായി വിവാഹം കഴിക്കാത്ത സ്ത്രീകൾക്കും മാത്രമാണ് അണ്ഡം സൂക്ഷിക്കാൻ അനുമതിയുള്ളത്. ഹർജിക്കാരൻ തന്റെ ലിംഗസ്വത്വം ട്രാൻസ്‌ പുരുഷനായി മാറ്റുകയും ഔദ്യോഗിക സർട്ടിഫിക്കറ്റ് കൈപ്പറ്റുകയും ചെയ്തിരുന്നു.

തുടർചികിത്സകൾക്ക് ശേഷമാണ് അണ്ഡം സൂക്ഷിക്കുന്നതിനായി സമീപിച്ചത്. എന്നാൽ നിയമത്തിലെ സാങ്കേതിക വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ക്ലിനിക്ക് അനുമതി നിഷേധിച്ചതോടെയാണ് വിഷയം ഹൈക്കോടതിക്ക് മുന്നിലെത്തിയത്.

Story Summary

In a landmark judgment, the Kerala High Court permitted a 28-year-old transgender man to freeze his eggs for future reproductive use. Justice Shoba Annamma Eapen ruled that gender identity cannot be a ground to deny reproductive rights, noting that “sex” and “gender” are distinct and the petitioner still biologically possesses reproductive organs.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.