Description
Digital Voice of Kerala
Friday, May 15, 2026

Digital Voice of Kerala
HomeKerala'ഇന്ധനവില വർദ്ധനവ് ജനത്തോടുള്ള വെല്ലുവിളി, പ്രക്ഷോഭം നടത്തും': സണ്ണി ജോസഫ് | Fuel...

‘ഇന്ധനവില വർദ്ധനവ് ജനത്തോടുള്ള വെല്ലുവിളി, പ്രക്ഷോഭം നടത്തും’: സണ്ണി ജോസഫ് | Fuel Price Hike

🎙️ Latest Podcast

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കൂട്ടിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരളത്തിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ ശക്തമായ പ്രതിഷേധം. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വർദ്ധിപ്പിച്ച നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(Fuel Price Hike In India KPCC Protests And VD Satheesan Promises Relief Measures)

ഇന്ധനവില വർദ്ധനവിന്റെ ആഘാതം കുറയ്ക്കാനുള്ള നടപടികൾ പുതിയ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. കേരളത്തിൽ പൊതുവേ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില കൂടുതലാണ്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി സംസാരിച്ചുവരികയാണെന്നും, സാധാരണക്കാർക്ക് ആശ്വാസം നൽകാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് സർക്കാർ ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുന്ന കൊടിയ ദ്രോഹമാണ് കേന്ദ്രത്തിന്റേതെന്ന് പിണറായി വിജയൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഇന്ന് രാവിലെയാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും ഒറ്റയടിക്ക് മൂന്ന് രൂപ വീതം വർദ്ധിപ്പിച്ചത് പ്രാബല്യത്തിൽ വന്നത്.

Story Summary

KPCC President Sunny Joseph and Opposition Leader Pinarayi Vijayan condemned the central government’s decision to hike petrol and diesel prices by ₹3 per litre. Congress announced a statewide protest tomorrow, while designated CM VD Satheesan stated that the new government is evaluating steps to mitigate the impact of the fuel hike on common people.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.