HomeKeralaമുസ്ലിം ലീഗിൽ 4 മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി: അഞ്ചാം മന്ത്രി പദവിക്കായി...

മുസ്ലിം ലീഗിൽ 4 മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി: അഞ്ചാം മന്ത്രി പദവിക്കായി ചർച്ചകൾ മുറുകുന്നു | Muslim League Decides On Four Ministers

കോഴിക്കോട്: യു.ഡി.എഫ് മന്ത്രിസഭയിലെ ലീഗ് പ്രതിനിധികളെ സംബന്ധിച്ച് പാർട്ടിയിൽ പ്രാഥമിക ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരുടെ പേരുകളാണ് നിലവിൽ മന്ത്രിസ്ഥാനത്തേക്ക് പ്രധാനമായും നിശ്ചയിച്ചിട്ടുള്ളത്. പി.കെ. കുഞ്ഞാലിക്കുട്ടി ലീഗിന്റെ നിയമസഭാ കക്ഷി നേതാവാകും.(Muslim League Decides On Four Ministers While Discussions For Fifth Seat Continue)

എന്നാൽ, അഞ്ചാമതൊരു മന്ത്രിസ്ഥാനം കൂടി ഉറപ്പാക്കാനും അതിലേക്ക് ആരെ പരിഗണിക്കണം എന്നതിനെച്ചൊല്ലിയും പാർട്ടിയിൽ ചർച്ചകളും സമ്മർദ്ദവും ശക്തമാണ്. യു.ഡി.എഫുമായി നടത്തുന്ന അന്തിമ ചർച്ചകൾക്ക് ശേഷമേ അഞ്ചാം മന്ത്രിയുടെ കാര്യത്തിൽ പ്രഖ്യാപനമുണ്ടാകൂ. അഞ്ചാം മന്ത്രിസ്ഥാനത്തിനായി കാസർകോട് നിന്നുള്ള എ.കെ.എം. അഷ്റഫ്, കോഴിക്കോട് നിന്നുള്ള പാറക്കൽ അബ്ദുള്ള എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്.

തിരഞ്ഞെടുപ്പിൽ ആറ് എം.എൽ.എമാരെ വിജയിപ്പിച്ച കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ജില്ലാ കമ്മിറ്റി ഉറച്ചുനിൽക്കുകയാണ്. കുന്നമംഗലത്തുനിന്ന് വിജയിച്ച ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് മാസ്റ്ററുടെ പേരാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി നിർദ്ദേശിക്കുന്നത്. അതേസമയം, തങ്ങൾ കുടുംബാംഗം കൂടിയായ കോട്ടക്കൽ എം.എ.എൽ ആബിദ് ഹുസൈൻ തങ്ങൾക്ക് വേണ്ടിയും പാർട്ടിയിൽ കടുത്ത സമ്മർദ്ദമുണ്ട്. മറ്റു ജില്ലകൾക്കും അർഹമായ പ്രാതിനിധ്യം നൽകണമെന്ന വാദത്തിനാണ് ലീഗ് നേതൃത്വത്തിൽ മുൻതൂക്കം. തിരുവനന്തപുരത്ത് നടക്കുന്ന യു.ഡി.എഫ് ഉഭയകക്ഷി ചർച്ചകളിൽ ഇതിൽ അന്തിമ തീരുമാനമാകും.

Story Summary

The Muslim League has reached a consensus on four ministerial candidates: P.K. Kunhalikutty, K.M. Shaji, P.K. Basheer, and N. Samsudheen. While Kunhalikutty will lead the parliamentary party, disputes continue over the fifth ministerial berth, with regional pressure growing from Kozhikode and Malappuram districts.

Clickable Info Box