ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നു. കുവൈറ്റിലെയും ജോർദാനിലെയും താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു (Iran-US Conflict). യുഎസ് ആക്രമണം തുടർന്നാൽ മേഖലയിലെ മുഴുവൻ അടിസ്ഥാന സൗകര്യങ്ങളെയും തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലെ യുഎസ് ഇടപെടൽ ‘റെഡ് ലൈൻ’ ആണെന്നും ഇറാൻ ആവർത്തിച്ചു. ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണങ്ങൾ ബഹ്‌റൈൻ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായും റിപ്പോർട്ടുകളുണ്ട്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള യാത്രകളിൽ ഇന്ത്യൻ നാവികർക്ക് സുരക്ഷാ ഭീഷണി വർദ്ധിച്ചതിനെത്തുടർന്ന്, ആ വഴിയിൽ യാത്ര ചെയ്യുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുതെന്ന് ഇന്ത്യ നിർദ്ദേശം നൽകി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് ഇന്ത്യൻ നാവികർ മേഖലയിലെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. അതേസമയം, ഇറാനിൽ തടവിലായിരുന്ന അമേരിക്കൻ പൗരൻ ഡെന കരാരിയെ വിട്ടയച്ചു. ഇതിനെ ഒരു ‘സൗഹൃദ സൂചന’യായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചു. സംഘർഷാവസ്ഥ തുടരുന്നതിനാൽ ആഗോള എണ്ണ വിപണിയിലും അസ്ഥിരത പ്രകടമാണ്.
Summary: Tensions in the Middle East have escalated as Iran claims to have targeted U.S. bases in Kuwait and Jordan, warning of further regional conflict if U.S. attacks persist. Amidst the hostilities, India has restricted its seafarers from routes through the Strait of Hormuz, and the release of a detained U.S. citizen has been marked as a rare gesture of goodwill.


