തിരുവനന്തപുരം: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ജി. കാർത്തികേയന്റെ വീട്ടിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വികാരാധീനനായി. കാർത്തികേയന്റെ കുടുംബം തന്റെ സ്വന്തം കുടുംബമാണെന്നും ഇവിടെ വന്നില്ലെങ്കിൽ താൻ എവിടെ പോകാനാണെന്നും സതീശൻ പറഞ്ഞു.(VD Satheesan Visits Late G Karthikeyan’s House And Meets Ramesh Chennithala)
ജി. കാർത്തികേയന്റെ വിരൽത്തുമ്പിൽ തൂങ്ങിയാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സതീശൻ തനിക്ക് മൂത്ത മകനെപ്പോലെയാണെന്ന് ജി. കാർത്തികേയന്റെ ഭാര്യ പ്രതികരിച്ചു. സതീശന്റെ രാഷ്ട്രീയ കഴിവുകൾ ആദ്യം തിരിച്ചറിഞ്ഞത് അദ്ദേഹം ആയിരുന്നു. ഉമ്മൻ ചാണ്ടിയെപ്പോലെയും കെ. കരുണാകരനെപ്പോലെയും സാധാരണക്കാരെ ചേർത്തുപിടിക്കുന്ന നല്ലൊരു മുഖ്യമന്ത്രിയാകാൻ സതീശന് സാധിക്കട്ടെ എന്ന് അവർ ആശംസിച്ചു.
വി.ഡി. സതീശന് കേരളത്തെ നല്ല രീതിയിൽ നയിക്കാൻ കഴിയുമെന്ന് കെ.എസ്. ശബരീനാഥനും പറഞ്ഞു. നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ പ്രമുഖ നേതാക്കളെ നേരിൽ കാണുന്ന തിരക്കിലാണ് വി.ഡി. സതീശൻ. മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, വി.എം. സുധീരൻ എന്നിവരെ സന്ദർശിച്ച അദ്ദേഹം അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി ഹൗസിലുമെത്തി. അതിനിടെ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ കാണാൻ വി.ഡി. സതീശൻ ശ്രമിച്ചെങ്കിലും മറ്റൊരു സ്വകാര്യ ആവശ്യത്തിനായി ചെന്നിത്തല വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു.
Story Summary
CM-designate V.D. Satheesan paid an emotional visit to the late Congress leader G. Karthikeyan’s house, describing the family as his own. Continuing his courtesy visits, Satheesan met with various senior UDF leaders and opposition leader Pinarayi Vijayan, before holding talks with Ramesh Chennithala at his residence.

