എഎഫ്‌സി അണ്ടർ-17 വനിതാ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഗ്രൂപ്പ് ഇ-യിൽ ഇന്ത്യയെ ഉൾപ്പെടുത്തി. മലേഷ്യ, സിറിയ, ഇറാഖ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഒക്ടോബർ 5 മുതൽ 11 വരെ നടക്കുന്ന യോഗ്യതാ മത്സരങ്ങളിലൂടെ ഗ്രൂപ്പ് വിജയികൾക്ക് അടുത്ത വർഷം ചൈനയിലെ സുഷൗവിൽ നടക്കുന്ന അണ്ടർ-17 വനിതാ ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടാനാകും. (AFC U-17 Women’s Asian Cup)
കൗലാലംപൂരിലെ എഎഫ്‌സി ഹൗസിൽ നടന്ന നറുക്കെടുപ്പിലാണ് ഗ്രൂപ്പുകൾ തീരുമാനിച്ചത്. ഇറാഖിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തുടർന്ന് സിറിയയെയും മലേഷ്യയെയും ഇന്ത്യ നേരിടും. സിംഗിൾ റൗണ്ട്-റോബിൻ ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. മുൻ എഡിഷനിൽ ചരിത്രത്തിലാദ്യമായി നോക്കൗട്ട് ഘട്ടത്തിലെത്തിയ ഇന്ത്യ, തുടർച്ചയായ രണ്ടാം തവണയും ഏഷ്യൻ കപ്പിന് യോഗ്യത നേടാനാണ് ലക്ഷ്യമിടുന്നത്. യോഗ്യതാ മത്സരങ്ങളിലെ ഗ്രൂപ്പ് ജേതാക്കൾ ഫൈനൽ ടൂർണമെന്റിലേക്ക് മുന്നേറും.
Summary: The Indian Under-17 women’s football team has been drawn into Group E of the AFC U-17 Women’s Asian Cup Qualifiers alongside Malaysia, Syria, and Iraq. Scheduled for October 5-11, the group winners will secure a spot in the finals taking place in Suzhou, China, next year.


