Description
Digital Voice of Kerala
Friday, May 15, 2026

Digital Voice of Kerala
HomeKerala'എൻ്റെ തീരുമാനം വ്യത്യസ്തമായിരുന്നു, രമേശ് ചെന്നിത്തല മന്ത്രിസ്ഥാനത്ത് ഉണ്ടായിരിക്കണം': PJ കുര്യൻ...

‘എൻ്റെ തീരുമാനം വ്യത്യസ്തമായിരുന്നു, രമേശ് ചെന്നിത്തല മന്ത്രിസ്ഥാനത്ത് ഉണ്ടായിരിക്കണം’: PJ കുര്യൻ | PJ Kurien Supports VD Satheesan

🎙️ Latest Podcast

പത്തനംതിട്ട: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് മുതിർന്ന നേതാവ് പി.ജെ. കുര്യൻ. തന്റെ വ്യക്തിപരമായ തീരുമാനം ഇതിൽ നിന്നും വ്യത്യസ്തമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഹൈക്കമാൻഡ് തീരുമാനം എല്ലാ കോൺഗ്രസ്സുകാരും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.(PJ Kurien Supports VD Satheesan And Demands Cabinet Seat For Ramesh Chennithala)

രമേശ് ചെന്നിത്തല ഹൈക്കമാൻഡ് തീരുമാനത്തെ പൂർണ്ണമായി അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് സതീശനെ പിന്തുണച്ചുകൊണ്ടുള്ള കത്ത് അദ്ദേഹം കൈമാറിയത്. മുതിർന്ന നേതാവായ രമേശ് ചെന്നിത്തല പുതിയ മന്ത്രിസഭയിൽ നിർബന്ധമായും ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും പി ജെ കുര്യൻ വ്യക്തമാക്കി. രാവിലെ രമേശ് ചെന്നിത്തലയുമായി താൻ സംസാരിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരെയും ചേർത്തുപിടിക്കുമെന്ന വി.ഡി. സതീശന്റെ നിലപാട് നല്ലൊരു തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് അഭിപ്രായം പറഞ്ഞതിൽ ഒരു തെറ്റുമില്ല. കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടപ്പോഴാണ് അവർ മറുപടി നൽകിയത്. എന്നാൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവനയോട് യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

Story Summary

Senior Congress leader P.J. Kurien welcomed V.D. Satheesan as the new CM, urging all party members to back the High Command’s decision. While emphasizing that Ramesh Chennithala should definitely be part of the cabinet, Kurien also defended the Muslim League’s role in the discussions and voiced his disagreement with the NSS leadership’s stance.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.