കൊച്ചി: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ആശംസകളുമായി നടൻ ഹരീഷ് പേരടി. രാഷ്ട്രീയത്തിനപ്പുറം സതീശൻ പുലർത്തുന്ന വ്യക്തിബന്ധത്തെയും അദ്ദേഹം നൽകുന്ന വാക്കിന്റെ വിലയെയും കുറിച്ചാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്.(Actor Hareesh Peradi Viral Facebook Post On New Kerala CM VD Satheesan)
തന്റെ മകന്റെ വിവാഹത്തിന് ക്ഷണിച്ചപ്പോൾ സതീശൻ പറഞ്ഞ വാക്കുകൾ ഹരീഷ് പോസ്റ്റിൽ പങ്കുവെച്ചു. നിങ്ങൾ കോൺഗ്രസ്സുകാരനല്ല എന്ന് എനിക്കറിയാം, എന്നാലും നിങ്ങളെ എനിക്ക് വലിയ ഇഷ്ടമാണ്. കാരണം സത്യം ഉറക്കെ വിളിച്ചു പറയുന്നവരോട് എനിക്ക് ഒരു ബഹുമാനമാണ്. ഞാൻ എന്തായാലും വരും, എന്നായിരുന്നു സതീശന്റെ മറുപടി. പറഞ്ഞതുപോലെ തന്നെ തിരക്കുകൾക്കിടയിലും അദ്ദേഹം വിവാഹത്തിനെത്തി വാക്ക് പാലിച്ചുവെന്ന് ഹരീഷ് പേരടി ഓർമ്മിക്കുന്നു.
സാധാരണക്കാരുടെ ചൂടും ചൂരും കണ്ണീരും ഒപ്പിയെടുത്ത് അവർക്കിടയിൽ നിന്ന് വളർന്നുവന്ന നേതാവായതുകൊണ്ടാണ് സതീശൻ മുഖ്യമന്ത്രിയായപ്പോൾ കേരളം ഇങ്ങനെ സന്തോഷിക്കുന്നതെന്ന് ഹരീഷ് പേരടി കുറിച്ചു. പുതിയ തലമുറയുടെ ഊർജ്ജവും പ്രതീക്ഷയുമായ വി.ഡി. സതീശൻ കേരളത്തോടുള്ള തന്റെ വാക്ക് പാലിക്കുമെന്ന ഉറപ്പോടെയാണ് താരം ആശംസകൾ നേർന്നത്.
Story Summary
Actor Hareesh Peradi shared a touching memory of Kerala’s newly designated CM V.D. Satheesan, highlighting his commitment to personal relations despite political differences. Peradi praised Satheesan as a leader who understands the struggles of common people and expressed confidence in his leadership for the future of Kerala.

