Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKerala'പട നയിച്ചവൻ നാട് നയിക്കും': മുഖ്യമന്ത്രി സ്ഥാനത്തേക്ക് VD സതീശൻ, മന്ത്രിസഭാ...

‘പട നയിച്ചവൻ നാട് നയിക്കും’: മുഖ്യമന്ത്രി സ്ഥാനത്തേക്ക് VD സതീശൻ, മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം, യോഗത്തിൽ ചെന്നിത്തല പങ്കെടുക്കുമോ ? | VD Satheesan to Take Charge As Kerala CM

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്തതോടെ, സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നു. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയോടൊപ്പം ആരൊക്കെ മന്ത്രിസഭയിൽ ഇടംപിടിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.(VD Satheesan to Take Charge As Kerala CM Amidst Cabinet Formation Talks)

21 അംഗങ്ങളുള്ള മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും സ്പീക്കർ സ്ഥാനവും കോൺഗ്രസിന് ലഭിക്കും. മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം മന്ത്രിമാരെ തീരുമാനിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ ആഭ്യന്തര ചർച്ചകൾ സജീവമായിരിക്കെ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അനുയായികൾക്ക് മന്ത്രിസഭയിൽ നിർണ്ണായക പങ്കുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന രമേശ് ചെന്നിത്തല മന്ത്രിസ്ഥാനം ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. അദ്ദേഹത്തിന്റെ അസാന്നിധ്യം അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ എന്നിവർക്ക് മന്ത്രിസ്ഥാനം ഏതാണ്ട് ഉറപ്പാണ്. എൻ. ശക്തൻ, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു, ചാണ്ടി ഉമ്മൻ, വി.ടി. ബൽറാം, എ.പി. അനിൽകുമാർ, ടി. സിദ്ദിഖ്, കെ. ജയന്ത് തുടങ്ങിയവരുടെ പേരുകളും പരിഗണനാ പട്ടികയിലുണ്ട്.

ഘടകകക്ഷികളിലും ചർച്ചകൾ പുരോഗമിക്കുകയാണ്. മുസ്ലീം ലീഗിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, മഞ്ഞളാംകുഴി അലി തുടങ്ങിയവർ പരിഗണിക്കപ്പെടുമ്പോൾ, കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെടാനാണ് സാധ്യത. മോൻസ് ജോസഫ്, തോമസ് ഉണ്ണിയാടൻ എന്നിവർക്കൊപ്പം ആർഎസ്പിയിൽ നിന്ന് ഷിബു ബേബി ജോണും കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിൽ നിന്ന് അനൂപ് ജേക്കബും മന്ത്രിസഭയിൽ എത്തിയേക്കും. സി.പി. ജോൺ, മാണി സി. കാപ്പൻ എന്നിവർക്കും മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്.

Story Summary

With VD Satheesan selected as the next Chief Minister of Kerala, intense discussions are underway regarding the formation of the new cabinet. While Congress is finalizing its ministerial list amidst internal dynamics, uncertainty remains over Ramesh Chennithala’s role, and coalition partners are also staking their claims for cabinet berths.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.