തിരുവനന്തപുരം: വി.ഡി. സതീശന്റെ സ്ഥാനാരോഹണം കേരളത്തെ മുസ്ലീം ലീഗിന്റെ ഭരണത്തിന് കീഴിലാക്കാനുള്ള നീക്കമാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച പ്രസ്താവനയിലാണ് ബി.ജെ.പി നേതൃത്വം സതീശന്റെ മുഖ്യമന്ത്രി പദത്തെ അങ്ങേയറ്റം വിമർശിച്ചത്.(BJP Alleges Muslim League Dominance Following VD Satheesan Appointment)
അടുത്ത അഞ്ചുകൊല്ലം നമ്മൾ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ കാണാൻ പോകുന്നത് ലീഗിന്റെ പാട്ടിനൊപ്പം തുള്ളുന്ന ഒരു പാവയെ ആയിരിക്കും,
കെ എം ഷാജി പ്രസംഗിച്ചതുപോലെ എല്ലാം പിടിച്ചെടുക്കാനായി ഭരിക്കുമ്പോൾ കേരളത്തിൽ സംഭവിക്കുന്നത് എന്തൊക്കെ ആയിരിക്കുമെന്ന് നമുക്ക് കാണാം എന്നാണ് ഇവർ പറയുന്നത്.
സതീശന്റെ മുഖ്യമന്ത്രി പദവി മുന്നണിയുടെ ഐക്യത്തിന് ഗുണകരമാകുമെന്ന് യു.ഡി.എഫ് അവകാശപ്പെടുമ്പോൾ, ഇതിനെതിരെ വർഗ്ഗീയത ആരോപിച്ചുള്ള പ്രതിരോധത്തിനാണ് ബി.ജെ.പി തുടക്കമിട്ടിരിക്കുന്നത്.
Story Summary
The BJP state unit has strongly criticized the appointment of V.D. Satheesan as Kerala’s Chief Minister, alleging that it signals the Muslim League’s dominance over the new administration. In a social media post, the party claimed that Satheesan was selected solely due to pressure from the League and that the “real Congress High Command” has shifted from Delhi to Panakkad House.

