തിരുവനന്തപുരം: യുഡിഎഫിന്റെ വൻ വിജയത്തിന് ശേഷം പത്ത് ദിവസമായി തുടരുന്ന കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിലെ അനിശ്ചിതത്വം അവസാന ഘട്ടത്തിലേക്ക്. ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് നേതൃത്വം നടത്തുന്ന നിർണ്ണായക ചർച്ചകൾക്ക് ശേഷം ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.(Kerala CM Announcement Expected Today Amid High Expectations)
മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവർ തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇന്ന് തീരുമാനമുണ്ടാകുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചിരുന്നു. പ്രഖ്യാപനം വൈകുന്നത് മുന്നണിയുടെ പൊതു പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്ന വിലയിരുത്തൽ നേതൃത്വത്തിനുണ്ട്.
മുഖ്യമന്ത്രിയെ സംബന്ധിച്ച കോൺഗ്രസിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് മുസ്ലീം ലീഗ്. ലീഗ് നേതൃത്വം പാണക്കാട് സാദിഖലി തങ്ങളെ തുടർനടപടികൾക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇന്ന് വീണ്ടും ലീഗ് നേതൃയോഗം ചേരുന്നുണ്ട്. ഭരണ സ്തംഭനമില്ലെന്നും, യുഡിഎഫ് തന്നെയാകും അധികാരം ഏറ്റെടുക്കുകയെന്ന് ഉദ്യോഗസ്ഥർക്ക് കൃത്യമായ ധാരണയുണ്ടെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Story Summary
The suspense over Kerala’s next Chief Minister continues into its tenth day as the Congress high command prepares to make a formal announcement today, May 14, 2026. While the Muslim League leadership has authorized Panakkad Sadiqali Shihab Thangal to respond only after the official Congress declaration, senior leaders like P.K. Kunhalikutty have dismissed claims of administrative paralysis, asserting that the UDF’s government formation is on track following their decisive electoral victory.

