മലപ്പുറം: മങ്കട പന്തല്ലൂർ മല വ്യൂപോയിന്റിൽ സന്ദർശനത്തിനെത്തിയ വിദ്യാർഥികൾ ഇടിമിന്നലേറ്റ് മരിച്ചു (Malappuram Lightning Death). റഹീസ്, വഹാസ്, സിയാദ്, ഫഹദ് എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.പന്തല്ലൂർ മലയിലെ വ്യൂപോയിന്റ് കാണാനെത്തിയ ഏഴംഗ സംഘത്തിലെ വിദ്യാർഥികൾക്കാണ് ഇടിമിന്നലേറ്റത്.
മിന്നലേറ്റ് കുഴഞ്ഞുവീണ വിദ്യാർഥികളെ ഉടൻ തന്നെ നാട്ടുകാർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേരുടെ ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽ പരിക്കേറ്റ രണ്ട് പേർ നിലവിൽ ചികിത്സയിലാണ്.
സംഘത്തിലുണ്ടായിരുന്ന ഒരാളെ കണ്ടെത്താനായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.സംസ്ഥാനത്ത് വേനൽമഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് ഈ ദാരുണ സംഭവം നടന്നത്.
News Summary: In a tragic incident at Mankada, Malappuram, four students died after being struck by lightning while visiting the Panthallur Hill view point. The deceased have been identified as Rahees, Wahas, Siyad, and Fahad. The accident occurred on Tuesday afternoon when a group of seven students reached the spot. Two others were injured and are currently undergoing treatment at Manjeri Medical College. A search operation is underway for one student who is still missing from the group.

