കൊച്ചി: നഗരത്തിലെ ചമ്പക്കര കനാലിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തിയ നിലയിൽ കണ്ടെത്തി. 30-നും 40-നും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. കറുത്ത ട്രാക്ക് സ്യൂട്ടും കറുത്ത ടീഷർട്ടുമാണ് വേഷം. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.(Unidentified Male Body Found In Champakkara Canal Kochi)
രാവിലെ ആറ് മണിയോടെ ചമ്പക്കര കനാലിന്റെ തൈക്കൂടം ഭാഗത്താണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ സ്ഥലത്തെത്തിയ മരട് നഗരസഭാ കൗൺസിലർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി മൃതദേഹം കരയ്ക്കടുപ്പിച്ചു.
മൃതദേഹത്തിന് മൂന്ന് മുതൽ നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിയുന്നതിനായി കാണാതായവരുടെ പട്ടിക പോലീസ് പരിശോധിച്ചു വരികയാണ്.
Story Summary
An unidentified male body, aged between 30 and 40, was found floating in the Champakkara canal near Thaikoodam, Kochi. Police have shifted the body for post-mortem and are checking recent missing person reports in the city to identify the deceased.

