HomeKerala'ജനവിധിയെ അപഹസിക്കരുത്': കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം | Samastha Mouthpiece

‘ജനവിധിയെ അപഹസിക്കരുത്’: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം | Samastha Mouthpiece

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ 102 സീറ്റുകളുടെ തിളക്കമാർന്ന വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. വിജയിപ്പിച്ചു വിട്ട ജനങ്ങളോട് കോൺഗ്രസിന് ഒരു പ്രതിപത്തിയുമില്ലെന്നും, പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ ശേഷിയുള്ള നേതൃത്വം ഹൈക്കമാൻഡിനില്ലെന്നും പത്രം കുറ്റപ്പെടുത്തി.(Samastha Mouthpiece Slams Congress Over Delay In Kerala CM Selection)

ഭരണമാറ്റത്തിനായി വോട്ട് ചെയ്ത ജനങ്ങളെ കോൺഗ്രസ് പരിഹസിക്കുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകിപ്പിക്കുന്നത് വോട്ടർമാരോടുള്ള വെല്ലുവിളിയാണ്. നേതാക്കളെ അനുനയിപ്പിക്കാൻ കഴിയാത്തതാണോ അതോ നേതൃത്വത്തിന് വഴിപ്പെടാത്ത നേതാക്കളാണോ പ്രശ്നമെന്ന് പത്രം ചോദിക്കുന്നു. ഇത് കേന്ദ്ര നേതൃത്വത്തിന്റെ കഴിവില്ലായ്മയാണ് വെളിപ്പെടുത്തുന്നത്.

തെരഞ്ഞെടുപ്പ് ഫലം വന്ന് എട്ട് ദിവസം പിന്നിട്ടിട്ടും അനിശ്ചിതത്വം തുടരുന്നത് യുഡിഎഫിലെ ഘടകകക്ഷികൾക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചർച്ചകൾ തുടരുകയാണ്. നിലവിൽ ഹൈക്കമാൻഡ് തലത്തിൽ കെ.സി. വേണുഗോപാലിനാണ് മുൻതൂക്കം.

Story Summary

Samastha’s mouthpiece, Suprabhaatham, has strongly criticized the Congress leadership for the delay in picking Kerala’s Chief Minister despite UDF’s win with 102 seats. The editorial termed the delay a challenge to voters and highlighted the High Command’s inability to resolve internal disputes.

Clickable Info Box