Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala
HomeKerala'കാര്യങ്ങളൊക്കെ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്, തീരുമാനം വരണം, കാത്തിരിപ്പിലാണ്': രമേശ് ചെന്നിത്തല |...

‘കാര്യങ്ങളൊക്കെ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്, തീരുമാനം വരണം, കാത്തിരിപ്പിലാണ്’: രമേശ് ചെന്നിത്തല | Ramesh Chennithala On Kerala CM

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ എല്ലാ ചർച്ചകളും പൂർത്തിയായെന്നും ഇനി ഹൈക്കമാൻഡ് പ്രഖ്യാപനം മാത്രമാണ് ബാക്കിയെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തീരുമാനം വൈകുന്നു എന്ന വാദം അദ്ദേഹം തള്ളി. കഴിഞ്ഞ തവണ എൽഡിഎഫ് സർക്കാർ രൂപീകരണത്തിന് എടുത്ത സമയത്തെ അപേക്ഷിച്ച് കോൺഗ്രസ് വളരെ വേഗത്തിലാണ് നീങ്ങുന്നതെന്നും ഇത് ജനാധിപത്യപരമായ നടപടിക്രമം മാത്രമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.(Ramesh Chennithala On Kerala CM Selection And Congress High Command Decision)

ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി അംഗീകരിക്കും. തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ കൃത്യമായി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ ചേരിതിരിഞ്ഞുള്ള പോരുകൾ ഒഴിവാക്കാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനവിധി വന്ന് എട്ട് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിൽ അണികൾക്കിടയിൽ കടുത്ത അമർഷമുണ്ട്. എഐസിസി നിരീക്ഷകർ എംഎൽഎമാരുടെ അഭിപ്രായം തേടിയിട്ടും അന്തിമ തീരുമാനമാകാത്തതാണ് പ്രതിഷേധത്തിന് കാരണം.  കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് നടത്തുന്ന ഇടപെടലുകളിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെങ്കിലും പരസ്യമായ ഏറ്റുമുട്ടലിന് തൽക്കാലം മുതിരില്ല.

Story Summary

Senior leader Ramesh Chennithala stated that all discussions regarding the selection of Kerala’s Chief Minister are complete and the final decision rests with the High Command. Meanwhile, internal friction continues as a section of Congress leaders blames Muslim League’s pressure for the ongoing delay in the announcement.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.