ആലപ്പുഴ: പാണാവള്ളിയിൽ വയോധികനെ വീടിന് സമീപത്തെ തെങ്ങിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. തൃച്ചാറ്റുകുളം സ്വദേശി വിജയനാണ് അയൽവാസികളുടെ മർദനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ സത്താർ, ഭാര്യ, ഇവരുടെ നാല് മക്കൾ എന്നിവരുൾപ്പെടെ ആറുപേർക്കെതിരെ പൂച്ചാക്കൽ പോലീസ് കേസെടുത്തു.(Elderly Man Tied To Tree And Assaulted In Alappuzha )
വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിജയന്റെ ഉടുമുണ്ടഴിച്ച ശേഷം തെങ്ങിൽ കെട്ടിയിട്ടായിരുന്നു മർദനം. അക്രമം തടയാൻ എത്തിയ വിജയന്റെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വിജയനും സത്താറിന്റെ കുടുംബവും തമ്മിൽ നേരത്തെയും തർക്കങ്ങൾ നിലനിന്നിരുന്നു. മുൻപ് വിജയനെ ആക്രമിച്ചതിന് സത്താറിനെതിരെ കേസുണ്ട്. ഈ കേസിന്റെ വിചാരണ കോടതിയിൽ നടന്നു വരികയാണ്. കേസ് പിൻവലിക്കാത്തതിലുള്ള വിരോധമാണ് വീണ്ടും ആക്രമിക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു.
Story Summary
In a shocking incident at Panavally, Alappuzha, a 64-year-old man named Vijayan was tied to a coconut tree and brutally assaulted by his neighbor Sathar and family. Police have booked six people, including Sathar’s four minor children, for the assault, which was allegedly fueled by a previous legal dispute.

