HomeNationalവ്യാജരേഖകൾ ചമച്ച് വോട്ടർ ഐഡിയും റേഷൻ കാർഡും നേടി; കർണാടകയിൽ രണ്ട്...

വ്യാജരേഖകൾ ചമച്ച് വോട്ടർ ഐഡിയും റേഷൻ കാർഡും നേടി; കർണാടകയിൽ രണ്ട് പാകിസ്ഥാൻ സ്വദേശികൾ പിടിയിൽ | Pakistan Nationals Karnataka Arrest

കർണാടകയിൽ വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യൻ വോട്ടർ ഐഡി കാർഡും റേഷൻ കാർഡും നേടിയ രണ്ട് പാകിസ്ഥാൻ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ബാഗേപ്പള്ളിയിൽ താമസിക്കുന്ന ഫറാ നാസ്, ഇവരുടെ മകൻ മുഹമ്മദ് ഫർദീൻ എന്നിവരാണ് പിടിയിലായത്. യു.എ.ഇയിൽ വെച്ച് വിവാഹിതരായ ദമ്പതികളാണ് ഇവർ. (Pakistan Nationals Karnataka Arrest)

ബാഗേപ്പള്ളി സ്വദേശിയായ മുഹമ്മദ് അയൂബ് ഖാൻ യു.എ.ഇയിൽ ജോലി ചെയ്യുന്നതിനിടെയാണ് പാകിസ്ഥാൻ പൗരയായ ഫറാ നാസിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഇവരുടെ മകൻ ഫർദീൻ ജനിച്ചത് പാകിസ്ഥാനിലാണ്. കുടുംബം പിന്നീട് കർണാടകയിലെ ബാഗേപ്പള്ളിയിലേക്ക് താമസം മാറുകയായിരുന്നു. പൗരത്വം സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ച് ഇവർ ഇന്ത്യൻ രേഖകൾ കൈക്കലാക്കുകയായിരുന്നു.

വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിൽ ഇവരുടെ പാകിസ്ഥാൻ പൗരത്വം സംബന്ധിച്ച കാര്യങ്ങൾ വ്യക്തമായി. ഇതേത്തുടർന്ന് ഇവരുടെ റേഷൻ കാർഡും വോട്ടർ ഐഡി കാർഡും അധികൃതർ റദ്ദാക്കി. ബാഗേപ്പള്ളി തഹസിൽദാറുടെ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത , ഫോറിനേഴ്‌സ് ആക്ട്, ജനപ്രാതിനിധ്യ നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ചിക്ബല്ലാപുര പോലീസ് ഇവർക്കെതിരെ കേസെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്.പി കുശാൽ ചൗക്സെ അറിയിച്ചു.

Summary: Two Pakistani nationals, Farah Naaz and her son Mohammed Fardeen, were arrested in Bagepalli, Karnataka, for fraudulently obtaining Indian voter ID and ration cards by concealing their citizenship. Authorities initiated the arrest following a complaint by the local Tehsildar, after confirming their Pakistani nationality despite the family having settled in India.

Clickable Info Box