HomeKeralaമാന്നാറിൽ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് കാൽവഴുതി വീണു മരിച്ചു | Mannar...

മാന്നാറിൽ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് കാൽവഴുതി വീണു മരിച്ചു | Mannar drowning incident

മാന്നാർ: അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് കാൽ വഴുതി വീണു മരിച്ചു (Mannar drowning incident). എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം പൂവൻതറയിൽ വീട്ടിൽ എ.എസ്. മിഥുൻകുമാർ (38) ആണ് മരിച്ചത്. ഞായറാഴ്ച പകൽ 3.30-ഓടെ വീടിന്‌ സമീപമുള്ള മഞ്ഞപ്പള്ളിക്കടവിൽ വസ്ത്രം അലക്കുവാനും കുളിക്കുവാനുമായി എത്തിയ മിഥുൻ അബദ്ധത്തിൽ കാൽ വഴുതി ശക്തമായ ഒഴുക്കുള്ള ആറ്റിലേക്ക് വീഴുകയായിരുന്നു.

മിഥുൻ ആറ്റിൽ വീണതറിഞ്ഞ് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ യൂണിറ്റും സ്കൂബാ ടീമും സംയുക്തമായി പുഴയിൽ വിപുലമായ തെരച്ചിൽ നടത്തി. തുടർന്ന് വൈകിട്ട് 4.50-ഓടെയാണ് മിഥുന്റെ മൃതദേഹം കണ്ടെത്താനായത്. കോട്ടയം പുതുപ്പള്ളി കേന്ദ്രീകരിച്ച് ഫാബ്രിക്കേഷൻ തൊഴിൽ നടത്തിവരികയായിരുന്നു മിഥുൻകുമാർ.

നിലവിൽ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംസ്കാരം പിന്നീട് നടക്കും. കോട്ടയം പുതുപ്പള്ളി അയ്യങ്കുളം വീട്ടിൽ പരേതരായ സുകുമാരന്റെയും രാധുവിന്റെയും മകനാണ് മിഥുൻ. ഭാര്യ: സൗമ്യ മിഥുൻ, മകൾ : മൃദുല മിഥുൻ. സംഭവത്തിൽ മാന്നാർ പോലീസ് നിയമപരമായ തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

Story Summary: A 38-year-old man, A.S. Mithunkumar, drowned after accidentally slipping into the Achenkovil River at Manjappallikadavu near Mannar. Fireforce and Scuba teams from Chengannur and Mavelikara recovered the body after a search operation, and the deceased is survived by his wife and daughter.

 

WhatsApp Channel Banner

Latest updates

പേമാരിയിൽ മുങ്ങി കേരളം: ഇടുക്കിയിൽ കനത്ത മഴ, മലങ്കര...

തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ ഘട്ടംഘട്ടമായി ഒന്നര മീറ്റർ വരെ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക്...

വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം: കോഴിക്കോട് നഗരം...

കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് നേരിയ ശമനം. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും വയനാട്ടിൽ മഴ മാറി നിൽക്കുന്ന സ്ഥിതിയാണുള്ളത്. അതേസമയം, കോഴിക്കോട് മഴയുടെ തീവ്രത കുറഞ്ഞെങ്കിലും നഗരത്തിൽ പലയിടങ്ങളിലും...

ഭർത്താവിനും കുടുംബത്തിനുമെതിരെ ഗാർഹിക പീഡന പരാതിയുമായി നടി അദിതി...

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം അദിതി ശർമ്മ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗാർഹിക പീഡനത്തിനും സാമ്പത്തിക ചൂഷണത്തിനും മുംബൈ പോലീസിൽ പരാതി നൽകി. അദിതിയുടെ പരാതിയിൽ ഭർത്താവ് അഭിനീത് വിദ്യാനന്ദ് കൗശിക്, അമ്മായിയമ്മ ഊർമിള...

കോട്ടയത്ത് പേമാരി: മീനച്ചിലാർ കരകവിഞ്ഞു, ജനവാസ മേഖലകളിലും റോഡുകളിലും...

കോട്ടയം: ജില്ലയിൽ രാത്രി മുതൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് കുത്തനെ ഉയർന്നു. പ്രധാന പാതകളിലും താഴ്ന്ന ജനവാസ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. കോട്ടയം-കുമരകം-വൈക്കം റോഡിൽ പലയിടങ്ങളിലും വെള്ളം കയറിയത്...

വൻ രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറെടുത്ത് പാർലമെൻ്റ്: ആറോളം നിർണായക...

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനം പുനരാരംഭിക്കാനിരിക്കെ കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിൽ കടുത്ത രാഷ്ട്രീയ തർക്കത്തിന് കളമൊരുങ്ങുന്നു. ഈ ആഴ്ചയിൽ ആറോളം നിർണായക ബില്ലുകൾ പാസാക്കിയെടുക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുമ്പോൾ, സഭയ്ക്കകത്തും പുറത്തും...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....