തൃശൂർ: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെതിരെ സാറാ ജോസഫ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സതീശന് അനുകൂലമായ നിലപാട് അവർ വ്യക്തമാക്കിയത്. വൻ ഭൂരിപക്ഷത്തിൽ കോൺഗ്രസിനെ ജയിപ്പിച്ചത് ആ പാർട്ടി നശിക്കാതിരിക്കാനും ‘ഇന്ത്യ’ സഖ്യത്തെ ബലപ്പെടുത്താനുമാണെന്ന് അവർ ഓർമ്മിപ്പിച്ചു.(Sara Joseph Supports VD Satheesan For Kerala CM Post Criticizes Congress Delay)
വി.ഡി. സതീശൻ എന്ന നേതാവിന്റെ കഴിവും രാഷ്ട്രീയ തന്ത്രങ്ങളും പരമാവധി പ്രയോജനപ്പെടുത്താനുള്ള ദീർഘവീക്ഷണം ഹൈക്കമാൻഡ് പുലർത്തണം. സംഘപരിവാർ രാഷ്ട്രീയത്തെ ചെറുക്കാൻ കഴിയുന്ന ജനാധിപത്യ നിലപാടുള്ള കരുത്തനായ ഭരണാധികാരിക്കായുള്ള പരീക്ഷണമാണ് കേരളത്തിലെ വോട്ടർമാർ നടത്തിയത്.
മുഖ്യമന്ത്രി പദവിക്ക് വേണ്ടിയുള്ള ഇപ്പോഴത്തെ ലജ്ജാകരമായ വടംവലി കോൺഗ്രസിന്റെ വിജയത്തിളക്കത്തെ ഓരോ നിമിഷവും ഇല്ലാതാക്കുകയാണ്. ജനമനസ്സറിയാനുള്ള കഴിവും വിവേകവും ഹൈക്കമാൻഡിന് ഉണ്ടാകട്ടെയെന്ന് ആശംസിച്ചാണ് സാറാ ജോസഫ് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
Story Summary
Renowned writer and social activist Sara Joseph backed VD Satheesan for the Kerala CM post in a Facebook post, urging the High Command to utilize his political skills and vision. She criticized the ongoing delay and power struggles within the Congress, stating that they diminish the historic mandate given by the voters.

