Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKeralaമുൻ DGP ഡോ. PJ അലക്സാണ്ടർ അന്തരിച്ചു | Former Kerala DGP...

മുൻ DGP ഡോ. PJ അലക്സാണ്ടർ അന്തരിച്ചു | Former Kerala DGP Dr. PJ Alexander Passes Away

🎙️ Latest Podcast

തിരുവനന്തപുരം: മുൻ സംസ്ഥാന പോലീസ് മേധാവി ഡോ. പി ജെ അലക്സാണ്ടർ (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. (Former Kerala DGP Dr. PJ Alexander Passes Away In Thiruvananthapuram)

1960 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ പി ജെ അലക്സാണ്ടർ, കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ വിവിധ ജില്ലകളിൽ പോലീസ് മേധാവിയായി സേവനമനുഷ്ഠിച്ച് ശ്രദ്ധ നേടിയിരുന്നു. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷവും അദ്ദേഹം പൊതുരംഗത്ത് സജീവമായിരുന്നു.

പോലീസ് പരിഷ്കരണങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും ലേഖനങ്ങളും എഴുതിയിരുന്നു. ഭൗതിക ശരീരം കവടിയാറുള്ള സ്വവസതിയിലാണ്.

Story Summary

Former Kerala DGP Dr. P J Alexander (89) passed away at a private hospital in Thiruvananthapuram. A 1960 batch IPS officer, he was known for his significant contributions to police reforms and served as a key official during the K. Karunakaran era.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.