Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala
HomeKerala Assembly Election 2026'തോൽവിയുടെ ഉത്തരവാദി പിണറായി, പ്രതിപക്ഷ നേതാവാകാൻ അർഹനല്ല, ഏകാധിപത്യത്തിനുള്ള തിരിച്ചടി': സെബാസ്റ്റ്യൻ പോൾ |...

‘തോൽവിയുടെ ഉത്തരവാദി പിണറായി, പ്രതിപക്ഷ നേതാവാകാൻ അർഹനല്ല, ഏകാധിപത്യത്തിനുള്ള തിരിച്ചടി’: സെബാസ്റ്റ്യൻ പോൾ | Sebastian Paul Against Pinarayi Vijayan

🎙️ Latest Podcast

കൊച്ചി: ഇടതുമുന്നണിയുടെ തകർച്ചയ്ക്ക് പൂർണ്ണ ഉത്തരവാദി പിണറായി വിജയൻ മാത്രമാണെന്ന് സെബാസ്റ്റ്യൻ പോൾ ആരോപിച്ചു. പാർട്ടിയും ഗവൺമെന്റും ഒരാളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതാണ് തിരിച്ചടിയായത്. ‘ആരാലും ചോദ്യം ചെയ്യപ്പെടരുത്’ എന്ന ഭാവത്തിലായിരുന്നു പിണറായിയുടെ ഇരിപ്പ്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പാർട്ടിക്ക് വിധേയനാകേണ്ടതിന് പകരം പാർട്ടിയെ തന്നെ വരുതിയിലാക്കി.(Sebastian Paul Against Pinarayi Vijayan Over LDF Defeat Kerala Election)

ഒരു നല്ല ഭരണാധികാരിക്ക് ചേർന്നതല്ല അദ്ദേഹത്തിന്റെ ഭാഷ. എൽഡിഎഫിന് വേണ്ടിയല്ല, മറിച്ച് ഒരു വ്യക്തിക്ക് വേണ്ടിയാണ് വോട്ട് ചോദിച്ചത്. ജനാധിപത്യത്തിൽ തുടർഭരണം എന്നത് ശരിയായ സങ്കൽപ്പമല്ലെന്ന് ഈ ഫലം തെളിയിക്കുന്നു. പിണറായി വിജയൻ നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റെടുക്കരുത്. അതിനുള്ള പ്രാപ്തി അദ്ദേഹത്തിനില്ല. ഒന്നിലും ഒരു മനസ്താപവും തോന്നാത്ത വ്യക്തിയാണ് അദ്ദേഹമെന്നും സെബാസ്റ്റ്യൻ പോൾ കുറ്റപ്പെടുത്തി.

ഈ തോൽവി ഉണ്ടായില്ലായിരുന്നുവെങ്കിൽ സിപിഎമ്മിന്റെ അവസ്ഥ അതിപരിതാപകരമാകുമായിരുന്നു. പാർട്ടി സെക്രട്ടറി ഉണ്ടോ എന്ന് പോലും സംശയിക്കേണ്ടി വരുന്ന രീതിയിലാണ് കാര്യങ്ങൾ നടന്നത്. പാർട്ടിക്കുള്ളിലെ വിമർശനങ്ങൾ സഹിക്കാത്ത ശൈലിയാണ് ഇതിനെല്ലാം കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

Former MP and Left fellow traveller Sebastian Paul slammed Pinarayi Vijayan following the LDF’s massive defeat in the Kerala Assembly elections. He termed the loss a verdict against Vijayan’s “dictatorship,” stating that he is unfit to be the Leader of the Opposition and is solely responsible for the party’s decline.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.