തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കേരള രാഷ്ട്രീയത്തിൽ അധികാര കൈമാറ്റത്തിനുള്ള ചർച്ചകൾ സജീവമായി. യുഡിഎഫ് ക്യാമ്പിൽ മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പ് പോര് മുറുകുമ്പോൾ, ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ട എൽഡിഎഫിൽ പ്രതിപക്ഷ നേതാവ് ആരാകുമെന്ന ആകാംക്ഷയും നിലനിൽക്കുന്നു.(Kerala CM Selection Tussle UDF Opposition Leader Pinarayi Vijayan Update)
പുതിയ സർക്കാരിനെ ആര് നയിക്കണമെന്ന കാര്യത്തിൽ എഐസിസി ഇന്ന് നിർണ്ണായക കൂടിയാലോചനകൾ നടത്തും. എംഎൽഎമാരുടെയും എംപിമാരുടെയും നിലപാടറിയാൻ ഹൈക്കമാൻഡ് നിരീക്ഷകരെ നിയോഗിച്ചേക്കും. കെ.സി. വേണുഗോപാൽ പക്ഷം, വി.ഡി. സതീശൻ പക്ഷം, രമേശ് ചെന്നിത്തല വിഭാഗം എന്നിവർ സജീവമായി രംഗത്തുണ്ട്.
പത്ത് വർഷത്തെ ഭരണത്തിന് ശേഷം പ്രതിപക്ഷ നിരയിലേക്ക് മാറുന്ന പിണറായി വിജയൻ സഭയിൽ മുന്നണിയെ നയിക്കുമോ എന്നതാണ് ഇടത് ക്യാമ്പിലെ പ്രധാന ചർച്ച. എന്നാൽ ഭരണപക്ഷത്തിന് വൻ ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ സഭയിൽ യുഡിഎഫിനെ നേരിടാൻ പിണറായി തന്നെ വേണമെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. നാളെ നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും.
Story Summary
Following UDF’s massive victory in Kerala, intense internal competition has begun for the Chief Minister post among KC Venugopal, VD Satheesan, and Ramesh Chennithala. Meanwhile, the CPI(M) is contemplating whether Pinarayi Vijayan or KN Balagopal should lead the opposition in the assembly after the LDF’s historic defeat.

