HomeKerala'അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല, ഇനി അയ്യപ്പസംഗമമില്ല, ശബരിമലയിൽ പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കും':...

‘അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല, ഇനി അയ്യപ്പസംഗമമില്ല, ശബരിമലയിൽ പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കും’: വിപ്ലവകരമായ മാറ്റങ്ങളുമായി ദേവസ്വം ബോർഡ് | Sabarimala complete digitalization

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുതാര്യവും ഭക്തജനസൗഹൃദവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഈ വർഷം മുതൽ ശബരിമലയിൽ പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്നും അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും പറഞ്ഞ അദ്ദേഹം, ഇനി ‘ആഗോള അയ്യപ്പസംഗമം’ നടത്തില്ലെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Sabarimala complete digitalization, TDB President K Jayakumar Announces Major Reforms For Sabarimala Pilgrimage)

ശബരിമലയുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ വിവാദങ്ങളിൽ ബോർഡിന് കടുത്ത വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുറികളുടെ ബുക്കിംഗിലും വിതരണത്തിലും വൻ അഴിച്ചുപണിയാണ് ബോർഡ് ലക്ഷ്യമിടുന്നത്. സന്നിധാനത്തുള്ള 690 മുറികളിൽ മുൻപ് 190 എണ്ണം മാത്രമാണ് ഓൺലൈൻ വഴി നൽകിയിരുന്നത്. എന്നാൽ ഇനി മുതൽ 550 മുറികൾ തീർത്ഥാടകർക്കായി ഓൺലൈൻ വഴി നിർബന്ധിത ബുക്കിംഗിലൂടെ ലഭ്യമാക്കും. ഇതിനായി നിലവിലുണ്ടായിരുന്ന ഡെപ്പോസിറ്റ് തുക ഒഴിവാക്കി; പകരം മുറിവാടക മുൻകൂറായി നൽകി 50 രൂപ സർവീസ് ചാർജ് ഈടാക്കി ബുക്ക് ചെയ്യാം. മുറികളുടെ പരിപാലനത്തിനായി ഹൗസ് കീപ്പിംഗ് സംവിധാനം ഈ സീസൺ മുതൽ ഔട്ട്സോഴ്സ് ചെയ്യും. ശബരി ഗസ്റ്റ് ഹൗസിൽ നിലവിലുള്ള 56 മുറികൾക്ക് പുറമെ ഹൈപ്പവർ കമ്മിറ്റിയുടെയും ഹൈക്കോടതിയുടെയും അനുമതിയോടെ 60 മുറികൾ കൂടി പുതുതായി നിർമ്മിക്കും. നവംബർ 1 മുതൽ 90 ദിവസത്തേക്ക് ബോർഡ് ആസ്ഥാനത്ത് എഐ (AI) ക്യാമറകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ കൺട്രോൾ റൂം പ്രവർത്തിക്കും.

പടിപൂജയ്ക്ക് 2048 വരെ ബുക്കിംഗ് പൂർത്തിയായ സാഹചര്യത്തിൽ, തന്ത്രിയുടെ അനുമതിയോടെ ദിവസം ഒന്നിന് പകരം അഞ്ച് പടിപൂജകൾ വീതം നടത്തും. തിരക്ക് നിയന്ത്രിക്കുന്നതിനായി എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സന്നിധാനത്ത് ക്രൗഡ് കൺട്രോൾ റൂം സ്ഥാപിക്കും. ക്യൂവിൽ നിൽക്കുന്ന സമയത്തിന്റെ ഗുണനിലവാരം ഉയർത്തും. തീർത്ഥാടനത്തിനിടെ മരണപ്പെട്ട 54 പേരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതം ഇൻഷുറൻസ് സഹായം നൽകും. വെർച്വൽ ക്യൂ ടിക്കറ്റിനൊപ്പം ഈടാക്കുന്ന 5 രൂപ ഫണ്ടിൽ നിന്നാണ് ഈ തുക കണ്ടെത്തുന്നത്. തുടർ ഇൻഷുറൻസിനായി എൽഐസിയുമായി ചർച്ച നടത്തും.

കർക്കിടകമാസം കഴിയുന്നതോടെ സന്നിധാനവും പരിസരവും ക്ലീൻ കേരള കമ്പനിയുമായി ചേർന്ന് ഡീപ്പ് ക്ലീനിംഗ് നടത്തും. അന്നദാനത്തിന് ഇനി വ്യക്തിഗത സ്പോൺസർഷിപ്പ് സ്വീകരിക്കില്ല; മാന്യമായ രീതിയിൽ കേരള സദ്യ നൽകും. ശബരിമലയിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ വാസ്തുവിദ്യാ ഗുരുകുലത്തെ കൺസൾട്ടന്റാക്കും. ഇടത്താവളങ്ങളിലെ സൗകര്യങ്ങൾക്കായി ടെക്നിക്കൽ ക്വാളിറ്റി എൻജിനീയറിംഗ് ടീമിനെ നിയോഗിക്കും. സന്നിധാനത്ത് പുതിയ തീർത്ഥക്കുളം നിർമ്മിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് 6 കോടി രൂപ നൽകാനുണ്ടെന്ന വാദത്തോട് പ്രതികരിച്ച പ്രസിഡന്റ്, ബോർഡ് ഓഡിറ്റർ ഇത് സമ്മതിക്കുന്നില്ലെന്ന് വ്യക്തമാക്കി. പണം നൽകാനുണ്ടെന്നത് ശരിയാണെങ്കിലും ബോർഡിന്റെ തുകയിൽ നിന്ന് അത് നേരിട്ടെടുത്ത് വീട്ടാൻ സാധിക്കില്ലെന്നും ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമീപകാല വിവാദങ്ങളോട് ‘കാലം ഉണക്കാത്ത മുറിവുണ്ടോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ വൈകാരികമായ പ്രതികരണം.

Story Summary

Travancore Devaswom Board President K. Jayakumar announced a major digitalization drive for Sabarimala, confirming that the ‘Global Ayyappa Sangamam’ will be discontinued as Lord Ayyappa needs no publicity. Key reforms include increasing online room bookings from 190 to 550, conducting five Padi Poojas a day instead of one, and setting up an AI crowd control room.

WhatsApp Channel Banner

Latest updates

മദ്യപാനത്തിനിടെ തർക്കം: കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി | Kollam Youth...

കൊല്ലം: കടവൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പാൽക്കുളങ്ങര സ്വദേശിയും തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ 'ശിവരാജു' എന്ന ആനയുടെ മൂന്നാം പാപ്പാനുമായ രാജു (39) ആണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ കടുത്ത തർക്കമാണ് ദാരുണമായ...

അറ്റകുറ്റപ്പണിക്കിടെ നാലുനില കെട്ടിടം തകർന്നു; ഭിവണ്ടിയിൽ ഏഴ് മരണം,...

താനെ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് ഏഴ് പേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് ആശങ്ക. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. (Bhiwandi Building Collapse) ഭിവണ്ടിയിലെ...

ഇ20 പെട്രോൾ: മൈലേജ് കുറവിനെച്ചൊല്ലി കേന്ദ്ര മന്ത്രാലയങ്ങളുടെ വിശദീകരണങ്ങളിൽ...

ന്യൂഡൽഹി: രാജ്യത്ത് ഘട്ടങ്ങളായി നിർബന്ധമാക്കിക്കൊണ്ടിരിക്കുന്ന ഇ20 (E20) പെട്രോൾ ഉപയോഗം മൂലം വാഹനങ്ങൾക്ക് ഉണ്ടാകുന്ന മൈലേജ് കുറവിനെച്ചൊല്ലി കേന്ദ്ര മന്ത്രാലയങ്ങളുടെ വിശദീകരണങ്ങളിൽ കടുത്ത ഭിന്നത. ഇ20 പെട്രോൾ ഉപയോഗിച്ചാൽ വാഹനങ്ങളുടെ മൈലേജിൽ 2...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

‘നിനക്ക് പ്രധാനമന്ത്രി മോദിയുടെ രാജി വേണമല്ലേ?’: ബെംഗളൂരുവിൽ NEET...

ബെംഗളൂരു: ജലഹള്ളിയിൽ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രവർത്തകനായ 19-കാരൻ അമൻ ദീപ് സിങ്ങിന് നേരെ മുഖംമൂടി ധരിച്ചെത്തിയ സംഘത്തിന്റെ ആക്രമണം. ജൂലൈ 28-ന് രാത്രി നടന്ന സംഭവത്തിൽ എ.ബി.വി.പി പ്രവർത്തകരാണ്...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...