Description
Digital Voice of Kerala
Saturday, May 2, 2026

Digital Voice of Kerala
HomeKeralaവയനാട് ടൗൺഷിപ്പ്: 17 വീടുകൾ കൂടി ഇന്ന് കൈമാറും; മെയ് പകുതിയോടെ...

വയനാട് ടൗൺഷിപ്പ്: 17 വീടുകൾ കൂടി ഇന്ന് കൈമാറും; മെയ് പകുതിയോടെ പൂർത്തിയാക്കാൻ ലക്ഷ്യം | Wayanad Township

🎙️ Latest Podcast

വയനാട് : ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന പുനരധിവാസ ടൗൺഷിപ്പിൽ 17 വീടുകൾ കൂടി ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ടൗൺഷിപ്പിലെ രണ്ട് ക്ലസ്റ്ററുകളിലുമായാണ് ഇന്ന് വീടുകൾ നൽകുന്നത്. ഇതോടെ ആകെ കൈമാറിയ വീടുകളുടെ എണ്ണം 43 ആയി ഉയരും.(Wayanad Township, 17 more houses to be handed over today)

ആദ്യഘട്ടത്തിൽ സർക്കാർ നൽകിയ 178 വീടുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. കർശനമായ മൂന്ന് ഘട്ട ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് ഓരോ വീടും കൈമാറുന്നത്. നിലവിൽ 102 വീടുകൾ മൂന്നാംഘട്ട പരിശോധനയ്ക്കായി തയ്യാറായിട്ടുണ്ട്.

മെയ് പകുതിയോടെ 178 വീടുകളും ഗുണഭോക്താക്കൾക്ക് നൽകാൻ കഴിയുമെന്ന് നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റി അറിയിച്ചു. കഴിഞ്ഞ ദിവസം ആദ്യഘട്ടത്തിലെ 26 വീടുകൾ ദുരന്തബാധിതർക്ക് കൈമാറിയിരുന്നു. നിർമ്മാണം പൂർത്തിയാക്കിയ വീടുകൾ അന്തിമ ഗുണനിലവാര പരിശോധനയ്ക്കായി ഊരാളുങ്കൽ സൊസൈറ്റി, നടത്തിപ്പ് ചുമതലയുള്ള കിഫ്‌കോണിന് കൈമാറിക്കഴിഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.