Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

Wayanad Township

വയനാട് ടൗൺഷിപ്പ്: 17 വീടുകൾ കൂടി ഇന്ന് കൈമാറും; മെയ് പകുതിയോടെ പൂർത്തിയാക്കാൻ ലക്ഷ്യം | Wayanad Township

വയനാട് : ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന പുനരധിവാസ ടൗൺഷിപ്പിൽ 17 വീടുകൾ കൂടി ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ടൗൺഷിപ്പിലെ രണ്ട് ക്ലസ്റ്ററുകളിലുമായാണ് ഇന്ന് വീടുകൾ നൽകുന്നത്. ഇതോടെ ആകെ കൈമാറിയ വീടുകളുടെ എണ്ണം 43 ആയി ഉയരും.(Wayanad Township, 17 more houses to be handed over today) ആദ്യഘട്ടത്തിൽ സർക്കാർ നൽകിയ 178 വീടുകളുടെ...

‘നേരറിവില്ലാതെ പ്രതികരിക്കരുതെന്ന് കരുതി, എഞ്ചിനീയർമാർ തന്നെയാണ് ആ ഭാഗം മാർക്ക് ചെയ്തത്’: മന്ത്രി K രാജൻ | Wayanad township

തിരുവനന്തപുരം: വയനാട് പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുണ്ടെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ. വീടുകളുടെ മേൽക്കൂരയിൽ വെള്ളം നിർത്തി ചോർച്ച പരിശോധിക്കുന്ന 'വാട്ടർ പോണ്ടിംഗ് ടെസ്റ്റ്' നേരത്തെ തീരുമാനിച്ചതാണെന്നും ഇതിനിടെ വെള്ളം കിനിഞ്ഞ ഭാഗങ്ങൾ എഞ്ചിനീയർമാർ മാർക്ക് ചെയ്തതിനെയാണ് വിള്ളലായി ചിത്രീകരിച്ചതെന്നും മന്ത്രി പറഞ്ഞു.(The engineers themselves marked that part,...

‘വിവാദമാക്കാൻ ഇവിടെ എന്തുണ്ട്?’; വയനാട് ടൗൺഷിപ്പ് സന്ദർശിച്ച് ഡിവൈഎഫ്‌ഐ | DYFI Wayanad Township Visit

  വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തിൽ മറുപടിയുമായി ഡിവൈഎഫ്‌ഐ (DYFI Wayanad Township Visit). സംസ്ഥാന പ്രസിഡന്റ് വി. വസീഫിന്റെ നേതൃത്വത്തിലുള്ള സംഘം ടൗൺഷിപ്പ് സന്ദർശിച്ചു. പുനരധിവാസ പ്രവർത്തനങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നാടകമാണ് കോൺഗ്രസ് നടത്തുന്നതെന്ന് വസീഫ് ആരോപിച്ചു. ടൗൺഷിപ്പിൽ വിവാദമാക്കാൻ ഒന്നുമില്ലെന്ന് വസീഫ് പറഞ്ഞു. 100...

വയനാട് ടൗൺഷിപ്പിലെ വീടിന് വിള്ളലെന്ന വാർത്ത: മന്ത്രി K രാജൻ നേരിട്ടെത്തി പരിശോധിച്ചു; ആശങ്ക വേണ്ടെന്ന് ഊരാളുങ്കൽ | Wayanad Township

വയനാട്: ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കിയ ടൗൺഷിപ്പിലെ വീട്ടിൽ വിള്ളൽ കണ്ടെത്തിയെന്ന വാർത്തയെത്തുടർന്ന് റവന്യൂ മന്ത്രി കെ. രാജൻ സ്ഥലത്തെത്തി പരിശോധന നടത്തി. വിള്ളൽ റിപ്പോർട്ട് ചെയ്ത ഭാഗങ്ങൾ മന്ത്രി നേരിട്ട് വിലയിരുത്തി.(Crack in house in Wayanad Township, Minister K Rajan personally visited and inspected ) വീടിന്റെ ചുവരുകളിൽ മാർക്ക്...

വയനാട് ടൗൺഷിപ്പ് നിർമ്മാണത്തിൽ അനിശ്ചിതത്വം; 178 വീടുകളിൽ താമസയോഗ്യമായത് 40 എണ്ണം മാത്രം | Wayanad Township Construction Delay

കല്പറ്റ: വയനാട് ദുരന്തബാധിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു. ഒന്നാം ഘട്ടത്തിൽ (ഫേസ് വൺ) വിഭാവനം ചെയ്ത 178 വീടുകളിൽ വെറും 40 എണ്ണം മാത്രമാണ് നിലവിൽ താമസയോഗ്യമായതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി (Wayanad Township Construction Delay). ഇതോടെ മാസങ്ങളായി പുനരധിവാസം കാത്തിരിക്കുന്ന ദുരന്തബാധിതരായ കുടുംബങ്ങൾ വലിയ ആശങ്കയിലായിരിക്കുകയാണ്. ടൗൺഷിപ്പിലെ മറ്റ് ഘട്ടങ്ങളിലെ...

‘മമ്മൂട്ടിയുടെ സന്ദർശനം സദുദ്ദേശ്യപരം, CPM ജില്ലാ സെക്രട്ടറിമാർ ഇടിച്ചുകയറുന്നവരല്ല, T സിദ്ദിഖിനെ കൂക്കിവിളിച്ചത് ശരിയല്ല: മന്ത്രി മുഹമ്മദ് റിയാസ് | Wayanad township

കോഴിക്കോട്: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടി സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. സിപിഎം ജില്ലാ സെക്രട്ടറിമാർ എവിടെയും ഇടിച്ചുകയറുന്നവരല്ലെന്നും ദുരന്തബാധിത പ്രദേശത്ത് ആദ്യഘട്ടം മുതൽ സജീവമായി പ്രവർത്തിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു.(Minister PA Mohammed Riyas about actor Mammootty's Wayanad township visit) മമ്മൂട്ടിയുടെ സന്ദർശനം...

വയനാട് ടൗൺഷിപ്പ് സന്ദർശനം: മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം | Wayanad Township

വയനാട് :ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവം രാഷ്ട്രീയ വിവാദമായി മാറുന്നു. സംഭവത്തിന് പിന്നാലെ ഇടത് സൈബർ ഹാൻഡിലുകളിൽ നിന്ന് മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടക്കുന്നു. അതേസമയം, വിഷയത്തിൽ പ്രതികരിച്ച് യുഡിഎഫ് രംഗത്തെത്തി.(Wayanad Township visit, Cyber ​​attack against actor Mammootty) കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി വയനാട്...

‘കേരളത്തിലെ സാമൂഹിക മൂലധനമാണ് ഈ കാണുന്നത്’: വയനാട് ടൗൺഷിപ്പ് സന്ദർശിച്ച് മമ്മൂട്ടി | Wayanad township

വയനാട് : ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ ഒരുക്കിയ പുനരധിവാസ ടൗൺഷിപ്പ് സന്ദർശിച്ച് നടൻ മമ്മൂട്ടി. ടൗൺഷിപ്പിലെ വീടുകൾ സന്ദർശിച്ച അദ്ദേഹം കുടുംബങ്ങളോടും കുട്ടികളോടും വിശേഷങ്ങൾ പങ്കുവെച്ചു. ദുരന്തത്തിന് ശേഷം അതിജീവനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന ജനങ്ങളെ ചേർത്തുപിടിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു.(Mammootty visits Wayanad township, praises the unity) ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയാണ്...

വയനാട് ടൗൺഷിപ്പ് : എല്ലാ വീടുകളിലേക്കും സ്മാർട്ട് ടിവി നൽകി DYFI | Wayanad Township

വയനാട് : ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിർമ്മാണം പൂർത്തിയായ 178 വീടുകളുടെ താക്കോൽ കൈമാറ്റവും പട്ടയ വിതരണവും ചടങ്ങിൽ നടന്നു. ടൗൺഷിപ്പിലെ മുഴുവൻ വീടുകളിലേക്കും സ്മാർട്ട് ടിവികൾ നൽകിക്കൊണ്ട് ഡിവൈഎഫ്ഐ മാതൃകയായി.(Wayanad Township, DYFI provides smart TVs to all homes) നേരത്തെ...

വയനാട് ടൗൺഷിപ്പ് നാടിനായി സമർപ്പിച്ചു: മന്ത്രി K രാജനെ കെട്ടിപ്പിടിച്ച് ദുരന്തബാധിതർ | Wayanad Township

വയനാട് : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിർമ്മാണം പൂർത്തിയായ 178 വീടുകളുടെ താക്കോൽദാനവും പട്ടയ വിതരണവും ചടങ്ങിൽ നടന്നു. അടുത്ത കാലവർഷത്തിന് മുൻപായി ദുരന്തബാധിതരായ മുഴുവൻ പേർക്കും വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.(Wayanad Township dedicated to...
- Advertisement -spot_img

Latest News

ഉത്തരാഖണ്ഡിൽ ദളിത് വിദ്യാർത്ഥിയെ ക്രൂരമായി കൊലപ്പെടുത്തി: സവർണ പെൺകുട്ടിയുമായുള്ള സൗഹൃദത്തിന് ക്രൂരമായ ശിക്ഷ | Dalit Student Brutally Murdered

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാളിൽ ദളിത് വിദ്യാർത്ഥിയായ കേതൻ ലാൽ (18) ക്രൂരമർദനത്തെത്തുടർന്ന് കൊല്ലപ്പെട്ടു. ഒരു സവർണ കുടുംബത്തിലെ പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ പെൺകുട്ടിയുടെ പിതാവും...
- Advertisement -spot_img