ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) വൻ മുന്നേറ്റം നടത്തുമെന്ന് ‘ആക്സിസ് മൈ ഇന്ത്യ’യുടെ പ്രവചനം (Tamil Nadu Election 2026). ഭരണകക്ഷിയായ ഡി.എം.കെ-കോൺഗ്രസ് സഖ്യവും ടി.വി.കെയും തമ്മിൽ സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ വിജയിയുടെ പാർട്ടി 98 മുതൽ 120 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളെ പാടെ മാറ്റിമറിക്കുന്ന പ്രകടനമായിരിക്കും ടി.വി.കെയുടേതെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. യുവാക്കളുടെയും സ്ത്രീകളുടെയും വലിയ പിന്തുണ വിജയിയുടെ പാർട്ടിക്ക് ലഭിക്കുന്നുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഡി.എം.കെ സഖ്യത്തിന് വലിയ വെല്ലുവിളിയായി വിജയ് ഉയരുമ്പോൾ, സംസ്ഥാനത്തെ പരമ്പരാഗത ദ്രാവിഡ രാഷ്ട്രീയത്തിന് ഇത് പുതിയൊരു പരീക്ഷണഘട്ടമാകും. വരും ദിവസങ്ങളിൽ തമിഴ്നാട് രാഷ്ട്രീയം കൂടുതൽ ചൂടുപിടിക്കുമെന്ന് ഉറപ്പായി.
Story Summary: Axis My India predicts a neck-and-neck battle in the Tamil Nadu elections between Vijay’s TVK and the DMK-led alliance. The survey suggests that TVK could secure between 98 and 120 seats, marking a significant shift in the state’s traditional political landscape.

