HomeKeralaഅതുല്യമായ മെഡിക്കൽ നേട്ടങ്ങളുമായി ആസ്റ്റർ മെഡ്‌സിറ്റി; കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ പത്താം...

അതുല്യമായ മെഡിക്കൽ നേട്ടങ്ങളുമായി ആസ്റ്റർ മെഡ്‌സിറ്റി; കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ പത്താം വാർഷികം ആഘോഷിച്ചു | Aster Medcity

കൊച്ചി: പ്രമുഖ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയായ ആസ്റ്റർ മെഡ്‌സിറ്റി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിഭാഗത്തിന്റെ വിജയകരമായ പത്താം വാർഷികം ആഘോഷിച്ചു (Aster Medcity). ഇതുവരെ 640-ലധികം വിജയകരമായ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ ആസ്റ്റർ ഇന്റഗ്രേറ്റഡ് ലിവർ കെയർ വിഭാഗം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കേരളത്തിലെ ഏറ്റവും വലിയ സമഗ്ര ട്രാൻസ്പ്ലാന്റ് സെന്ററുകളിലൊന്നാണ്. എറണാകുളം എം. പി. ഹൈബി ഈഡൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പത്താം വാർഷികവും 640-ലധികം വിജയകരമായ ശസ്ത്രക്രിയകളും എന്നത് വലിയൊരു നാഴികക്കല്ലാണെന്ന് ഹൈബി ഈഡൻ പറഞ്ഞു. ഒട്ടനവധി കുടുംബങ്ങൾക്ക് പുതുജീവൻ നൽകുന്നതിനും മികച്ച മെഡിക്കൽ സേവനങ്ങൾ നടപ്പിലാക്കുന്നതിനുമായി ആസ്റ്റർ മെഡ്‌സിറ്റി സമർപ്പിച്ച ഒരു പതിറ്റാണ്ടിന്റെ തെളിവാണ് ഈ നേട്ടമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക മെഡിക്കൽ ചരിത്രത്തിൽ തന്നെ ഇടംനേടിയ നിരവധി അപൂർവ്വ ശസ്ത്രക്രിയകൾക്ക് ആസ്റ്റർ മെഡ്‌സിറ്റി സാക്ഷ്യം വഹിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയിൽ ജീവനുള്ള ദാതാവിൽ നിന്നും ഒരേസമയം കരൾ, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി ഈ സെന്റർ ചരിത്രം കുറിച്ചിരുന്നു. കൂടാതെ, കരൾ മാറ്റിവെക്കലിന് വിധേയരായ ആദ്യത്തെ ഇരട്ടക്കുട്ടികളെ വിജയകരമായി ചികിത്സിച്ചതും ഇന്ത്യയിലെ ആദ്യത്തെ ‘ലിവർ ഗ്രാഫ്റ്റ് റീയൂസ്’ (കരൾ ഗ്രാഫ്റ്റ് പുനരുപയോഗം) നടപ്പിലാക്കിയതും ഇവിടെയാണ്. രക്തം സ്വീകരിക്കാത്ത യഹോവയുടെ സാക്ഷികളായ മൂന്ന് രോഗികൾക്ക് സങ്കീർണ്ണവും രക്തരഹിതവുമായ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കാനും ആശുപത്രിക്ക് സാധിച്ചു.

ആരോഗ്യത്തിന്റെയും പ്രത്യാശയുടെയും മികച്ചൊരു പാരമ്പര്യം കെട്ടിപ്പടുക്കാൻ ഒന്നിച്ച് പ്രവർത്തിച്ച രോഗികൾ, അവരുടെ കുടുംബങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവരടങ്ങുന്ന സമൂഹത്തിന്റേതാണ് ഈ പത്ത് വർഷത്തെ വിജയമെന്ന് സീനിയർ കൺസൾട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു.

അത്യാധുനിക റോബോട്ടിക്, ലാപ്രോസ്കോപ്പിക് സാങ്കേതികവിദ്യയുടെ പിന്തുണയോടെയാണ് ഇത്തരം കടുത്ത വെല്ലുവിളികൾ നിറഞ്ഞ ശസ്ത്രക്രിയകൾ ഇവിടെ കൈകാര്യം ചെയ്യുന്നത്. രക്തഗ്രൂപ്പുകൾ പൊരുത്തപ്പെടാത്ത (ABO-Incompatible) കരൾ മാറ്റിവെക്കലിനായുള്ള പ്രത്യേക പ്രോട്ടോക്കോളുകളും ഇതിൽ ഉൾപ്പെടുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കൃത്യമായ പരിചരണത്തിനായി അത്യാധുനിക ലിവർ ട്രാൻസ്പ്ലാന്റ് ഇന്റൻസീവ് കെയർ യൂണിറ്റും (ICU), രോഗികളുടെ സമഗ്ര പുനരധിവാസത്തിനായി ഫിസിക്കൽ, ഒക്യുപേഷണൽ തെറാപ്പികളും ലഹരിവിമുക്ത സേവനങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

Story Summary:
Aster Medcity celebrated the 10th anniversary of its Integrated Liver Care department, marking over 640 successful liver transplants. Ernakulam MP Hibi Eden inaugurated the milestone event, which highlighted the center’s pioneering achievements in complex and rare pediatric and adult transplant surgeries.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപരോധം; രാഹുൽ ഗാന്ധിയും പ്രിയങ്കയും...

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറസ്റ്റിൽ (Rahul gandhi arrested delhi)....

കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ‘കോർപ്പറേറ്റ് മിത്ര’ കോഴ്‌സിന് രജിസ്‌ട്രേഷൻ...

കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) ആവശ്യമായ അക്കൗണ്ടിംഗ്, ജിഎസ്റ്റി, നികുതി, സാമ്പത്തിക മാനേജ്‌മെന്റ്, കമ്പനി സെക്രട്ടേറിയൽ തസ്‌തികകളിൽ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനായി കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം ആരംഭിച്ച 'കോർപ്പറേറ്റ് മിത്ര' കോഴ്‌സിലേക്ക്...

ഇന്ത്യൻ കമ്പനികളിലെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം: ഗോദ്‌റെജ് ഡിഇഐ...

കൊച്ചി: ഭിന്നശേഷി അഭിമാന മാസത്തോടനുബന്ധിച്ച് (Disability Pride Month) പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഗോദ്‌റെജ് ഡിഇഐ ലാബ് പുതിയ ഗവേഷണ റിപ്പോർട്ട് പുറത്തിറക്കി (Godrej dei lab, disability...

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് തുടക്കം: 17...

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (Kerala cricket league season 3) മൂന്നാം സീസണിന് കളമൊരുങ്ങുമ്പോൾ വീണ്ടുമൊരു തവണ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ് തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് കരുത്ത്. ഇത്തവണ തിരുവനന്തപുരത്തുനിന്നുള്ള 17 താരങ്ങളാണ് വിവിധ...

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്...

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ (Tthiruvananthapuram district cricket association) ആഭിമുഖ്യത്തിൽ കോച്ചമാർക്കായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്' സംഘടിപ്പിക്കുന്നു. 2026 ജൂലൈ 28 മുതൽ ജൂലൈ 30...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...