ചെന്നൈ: തമിഴ്‌നാട് നിയമസഭയുടെ പുതിയ ചരിത്രത്തിന് തുടക്കം കുറിച്ചുകൊണ്ട് നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. പ്രോടേം സ്പീക്കർ കറുപ്പയ്യയാണ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ബുധനാഴ്ചയ്ക്കകം സഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ഗവർണറുടെ നിർദ്ദേശം നിലനിൽക്കെ, നിർണ്ണായകമായ രാഷ്ട്രീയ നീക്കങ്ങൾക്കാണ് ചെന്നൈ സാക്ഷ്യം വഹിക്കുന്നത്.(Tamil Nadu Assembly Session Begins Today With Oath Ceremony Of Newly Elected MLAs)
99 തമിഴക വെട്രി കഴകം (TVK) എംഎൽഎമാർ ആദ്യമായാണ് സഭയിലേക്ക് എത്തുന്നത് എന്ന പ്രത്യേകത ഈ സമ്മേളനത്തിനുണ്ട്. തിരഞ്ഞെടുപ്പിൽ എം.കെ. സ്റ്റാലിൻ അടക്കമുള്ള പ്രമുഖ നേതാക്കൾ പരാജയപ്പെട്ടതോടെ, ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിലാണ് ഡിഎംകെ സഭയിലെത്തുന്നത്. സത്യപ്രതിജ്ഞാ ചടങ്ങുകൾക്കിടെ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും.
തമിഴ്‌നാട്ടിലെ ടിവികെയുടെ മിന്നും വിജയം കേരളത്തിലെ ആരാധകരും ആഘോഷമാക്കി. കൊച്ചി മട്ടാഞ്ചേരിയിൽ വിജയ് ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വലിയ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്.
Story Summary
Newly elected MLAs in Tamil Nadu, including Vijay and 99 members of his party TVK, will take their oaths today. As Udhayanidhi Stalin leads the DMK in the house, the session marks a significant political shift ahead of the scheduled floor test on Wednesday.

