ഡാർജിലിംഗ്: പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ ഡാർജിലിംഗിലെ ഗോർഖാ പ്രശ്നത്തിന് മുൻഗണന നൽകി പരിഹാരം കാണുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുൻകാലങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഗോർഖാ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കാലാവസ്ഥാ വ്യതിയാനം മൂലം ലെബോങ്ങിലെ ചടങ്ങിൽ നേരിട്ട് എത്താൻ കഴിയാതിരുന്ന അമിത് ഷാ, വീഡിയോ സന്ദേശത്തിലൂടെയാണ് പ്രവർത്തകരെ അഭിസംബോധന ചെയ്തത്.(Will prioritize resolving Gorkha issue, Amit Shah with promises in Bengal)
തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തി നിൽക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച നാഗർകോവിലിൽ റോഡ് ഷോ നടത്തും. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി, ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, കെ. അണ്ണാമലൈ തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രധാനമന്ത്രിക്കൊപ്പം പരിപാടിയിൽ പങ്കെടുത്തേക്കും. തമിഴ്നാട്ടിൽ എൻഡിഎയുടെ ശക്തി തെളിയിക്കുന്ന പ്രകടനമാകും ഇതെന്ന് വിലയിരുത്തപ്പെടുന്നു.
മണ്ഡല പുനർനിർണ്ണയ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. “തീക്കളി വേണ്ട” എന്ന് യോഗത്തിൽ സ്റ്റാലിൻ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകി. എഐഎഡിഎംകെയെ ഒരു “മുഖംമൂടി” ആയി ഉപയോഗിച്ച് തമിഴ്‌നാട്ടിൽ സ്വാധീനമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ‘ഡബിൾ എൻജിൻ’ സർക്കാർ എന്ന ആശയം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

