HomeKerala Assembly Election 2026'നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും, അത് ടീമിൻ്റെ വിജയം': ആവർത്തിച്ച്...

‘നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും, അത് ടീമിൻ്റെ വിജയം’: ആവർത്തിച്ച് VD സതീശൻ | UDF

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം കൈവരിക്കുമെന്നും നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരായ അതിശക്തമായ ജനവികാരം പോളിംഗിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും സതീശൻ അവകാശപ്പെട്ടു.(UDF will come to power by winning more than 100 seats, VD Satheesan reiterates)

ഘടകകക്ഷികൾക്കിടയിൽ യാതൊരു ഭേദവുമില്ലാതെ ‘ടീം യുഡിഎഫ്’ എന്ന നിലയിൽ പ്രവർത്തിക്കാൻ ഇത്തവണ സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. താഴെത്തട്ടിൽ വോട്ടർമാരെ ബൂത്തിലെത്തിക്കുന്നതിൽ പ്രവർത്തകർ വിജയിച്ചു. ഈ ഒത്തൊരുമ വിജയത്തിൽ നിർണ്ണായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ദേശീയ തലത്തിൽ ബിജെപി ഉയർത്തുന്ന ഭീഷണിയും അതിന് കേരളത്തിലെ സിപിഎം നൽകുന്ന പരോക്ഷ സഹായവും ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത് യുഡിഎഫിന് അനുകൂലമായ വോട്ടുവിഹിതം വർദ്ധിപ്പിക്കും. ശബരിമല വിഷയത്തിൽ ബിജെപിയേക്കാൾ ശക്തമായി യുഡിഎഫ് നിലകൊണ്ടത് ഭൂരിപക്ഷ സമുദായത്തിനിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ വോട്ടുകൾ യുഡിഎഫ് ക്യാമ്പിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മാത്രം ഉപയോഗിച്ചുള്ള അമിതമായ പരസ്യ പ്രചാരണം തിരിച്ചടിയാകുമെന്ന് സതീശൻ വിലയിരുത്തി. ഭരണവിരുദ്ധ വികാരത്തിന്റെ 80 ശതമാനവും പിണറായി വിരുദ്ധ വികാരമാണ്. ‘ആരുണ്ട് ചോദിക്കാൻ’ എന്ന ശൈലിയിലുള്ള സർക്കാരിന്റെ ധാർഷ്ട്യം ജനങ്ങൾക്കിടയിൽ വലിയ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കി. എൽഡിഎഫിന് വോട്ട് ചെയ്യുന്നവർ പോലും അവർ മൂന്നാമതും അധികാരത്തിൽ വരരുതെന്ന് ആഗ്രഹിക്കുന്നു, വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് ഫലം പ്രതികൂലമായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നും എന്നാൽ വിജയം ടീമിന്റേതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് ശേഷം തമിഴ്നാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുമെന്നും തുടർന്ന് വായനയിലേക്കും ട്രക്കിംഗിലേക്കും മടങ്ങാൻ ആഗ്രഹമുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.

WhatsApp Channel Banner

Latest updates

ഡൽഹിയിൽ രാഷ്ട്രീയ നാടകീയത; ഗാന്ധി സ്മൃതിയിലേക്ക് ഇന്ത്യ സഖ്യത്തിന്റെ...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധം ദേശീയ രാഷ്ട്രീയത്തെയും ചൂടുപിടിപ്പിക്കുന്നതിനിടെ ഡൽഹിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യ സഖ്യത്തിലെ എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്തി (Rahul...

‘യുവജനങ്ങൾ രാജ്യത്തിന്റെ യഥാർഥ സമ്പത്ത്; അവരുടെ ശബ്ദം കേൾക്കണം’;...

കൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണയുമായി നടൻ മമ്മൂട്ടി (Mammootty on...

സി.ജെ.പി പ്രതിഷേധം ലക്ഷ്യമിട്ടല്ല എൻഎസ്എ ഉത്തരവ്; മൂന്ന് മാസത്തിലൊരിക്കൽ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ രാജ്യതലസ്ഥാനത്ത് സി.ജെ.പി (Cockroach Janta Party) നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ദില്ലി പൊലീസ് കമ്മീഷണർക്ക് ദേശീയ സുരക്ഷാ നിയമം (NSA) പ്രകാരമുള്ള കരുതൽ തടങ്കൽ...

പരിക്കേറ്റ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം; നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കി സി.ജെ.പി (Cockroach Janta Party) നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഡൽഹിയിലെ പ്രതിഷേധത്തിനിടെ...

നിതിൻ രാജ് മരണം: മുഖ്യപ്രതി ഡോ എം കെ...

കണ്ണൂർ: ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായ ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്ത് ക്രൈം ബ്രാഞ്ച്. തലശ്ശേരി എസ്.സി/എസ്.ടി പ്രത്യേക കോടതിയുടെ അനുമതി ലഭിച്ചതിന്...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....