ലഹോർ: പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഷഹീൻ ഷാ അഫ്രീദിക്ക് വമ്പൻ പിഴ (Shaheen Afridi Fine PSL ). അഫ്രീദി നായകനായ ലാഹോർ ഖലന്ദേഴ്സ് ഫ്രാഞ്ചൈസിയാണ് താരത്തിന് 10 ലക്ഷം പാക്കിസ്ഥാൻ രൂപ പിഴ ചുമത്തിയത്. ഹോട്ടലിലെ സുരക്ഷാ നിയമങ്ങൾ മറികടന്ന് പുറത്തുനിന്നുള്ളവരെ മുറിയിൽ പ്രവേശിപ്പിച്ചതിനാണ് അച്ചടക്ക നടപടി.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ സിംബാബ്‌വെ താരം സിക്കന്ദർ റാസയോടൊപ്പം നാല് അതിഥികളെ റാസയുടെ മുറിയിലേക്ക് ഷഹീൻ അഫ്രീദി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഹോട്ടൽ മുറികളിൽ അതിഥികളെ പ്രവേശിപ്പിക്കരുതെന്ന കർശന നിർദ്ദേശം നിലനിൽക്കെയായിരുന്നു ഇത്. പുലർച്ചെ ഒന്നര വരെ ഇവർ മുറിയിൽ ചെലവഴിച്ചതായാണ് റിപ്പോർട്ട്. വിവരം അറിഞ്ഞ ഹോട്ടൽ അധികൃതർ ഫ്രാഞ്ചൈസിയെയും പോലീസിനെയും അറിയിക്കുകയായിരുന്നു.
തന്റെ പഴയ സുഹൃത്തുക്കളാണ് സന്ദർശനത്തിന് എത്തിയതെന്നും സുരക്ഷാ നിയമങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു എന്നുമാണ് സിക്കന്ദർ റാസയുടെ വിശദീകരണം. എന്നാൽ കളിക്കാർ അച്ചടക്കവും ഉത്തരവാദിത്തവും പാലിക്കണമെന്നും സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും ലാഹോർ ഖലന്ദേഴ്സ് വ്യക്തമാക്കി. ഇക്കാര്യം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെയും ഫ്രാഞ്ചൈസി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
Summary: Pakistan cricket star Shaheen Shah Afridi has been fined 10 million Pakistani Rupees by his PSL franchise, Lahore Qalandars, for violating security protocols. Afridi, along with teammate Sikandar Raza, reportedly brought four outside guests into a hotel room late Saturday night and stayed until 1:30 AM, despite strict prohibitions.

