കോഴിക്കോട്: മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് സി.പി.എം പ്രവർത്തകരെ വടകര പോലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പ്രവർത്തകരായ മിഥുൻ ലാൽ, രൂപേഷ് എന്നിവരാണ് പിടിയിലായത്.(Bomb thrown at KSU leader’s house, 2 CPM activists arrested)
കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിഥുൻ ബാലന്റെ തോടന്നൂരിലെ വീടിന് നേരെ ആണ് ബോംബേറുണ്ടായത്. മുഖം മറച്ചെത്തിയ മൂന്നംഗ സംഘം വീടിന്റെ ഗേറ്റിന് മുന്നിലെത്തി ബോംബെറിയുന്ന ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.

