കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. മാർച്ച് 11-ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ എൻഡിഎയുടെ സംസ്ഥാനതല തിരഞ്ഞെടുപ്പ് ക്യാമ്പെയ്ൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് എസ്. സുരേഷ് അറിയിച്ചു.(PM Modi to visit Kerala, NDA election campaign to be inaugurated on 11th)
കലൂർ സ്റ്റേഡിയത്തിന് മുൻപിലായിരിക്കും പ്രധാനമന്ത്രിയുടെ റോഡ് ഷോ സംഘടിപ്പിക്കുക. അരലക്ഷത്തോളം പേർ ഈ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘മാറ്റം തുടങ്ങാം വികസിത കേരളം മോദിയ്ക്കൊപ്പം’ എന്നതാണ് ഇത്തവണ എൻഡിഎയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം.
കേരളത്തിനായി പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ചില നിർണ്ണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും സൂചനയുണ്ട്. മതമേലധ്യക്ഷന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സന്ദർശന വിവരം അറിയിക്കുന്നതിനിടെ കോൺഗ്രസ് നേതൃത്വത്തിനെതിരെയും എസ്. സുരേഷ് രൂക്ഷവിമർശനം ഉന്നയിച്ചു. രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനങ്ങളും വി.ഡി. സതീശന്റെ യാത്രയും പരാജയമാണെന്ന് അദ്ദേഹം പരിഹസിച്ചു.

