Thursday, February 19, 2026
HomeKerala Assembly Election 2026തിരഞ്ഞെടുപ്പ് ഗോദയിൽ താരപ്പോര്: അഖിൽ മാരാർ ട്വന്റി20യിലേക്ക്, കൊട്ടാരക്കരയിൽ മത്സരിക്കും? |...

തിരഞ്ഞെടുപ്പ് ഗോദയിൽ താരപ്പോര്: അഖിൽ മാരാർ ട്വന്റി20യിലേക്ക്, കൊട്ടാരക്കരയിൽ മത്സരിക്കും? | Assembly election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമായതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമായിരിക്കുന്നു. ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന അഖിൽ മാരാർ അപ്രതീക്ഷിതമായി ട്വന്റി-20 പാർട്ടിയുമായി കൈകോർക്കുമെന്നാണ് സൂചനകൾ.(Star battle in the Assembly election battleground, Akhil Marar to join Twenty20)

അഖിൽ മാരാർ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി20 പാർട്ടിയുമായി സഹകരിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. കൊട്ടാരക്കരയിൽ മത്സരിച്ചേക്കുമെന്നാണ് സൂചന.

നേതാക്കളുമായി അഖിൽ ചർച്ച നടത്തി. അന്തിമ തീരുമാനം നേതാക്കൾ അറിയിക്കുമെന്നാണ് വിവരം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala