Description
Digital Voice of Kerala
Thursday, June 25, 2026

Digital Voice of Kerala
HomeKeralaതിരുവനന്തപുരം കോർപറേഷനിലെ സംഘർഷം: മേയറുടെ കാലിൽ പ്ലാസ്റ്ററിട്ടു | Thiruvananthapuram Corporation clash

തിരുവനന്തപുരം കോർപറേഷനിലെ സംഘർഷം: മേയറുടെ കാലിൽ പ്ലാസ്റ്ററിട്ടു | Thiruvananthapuram Corporation clash

🎙️ Latest Podcast

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപറേഷനിൽ നടന്ന എൽഡിഎഫ്-ബിജെപി കൗൺസിലർമാർ സംഘർഷത്തിൽ മേയർക്കടക്കം പരിക്ക്. കോർപറേഷൻ മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്.(Thiruvananthapuram Corporation clash, Clash Breaks Out In Thiruvananthapuram Corporation Over Oath Taking Controversy)

സംഭവത്തിൽ മേയർ ഉൾപ്പെടെ പതിനാറോളം പേർക്ക് പരിക്കേറ്റു. കാലിന് പരിക്കേറ്റ മേയർ ചികിത്സ തേടുകയും തുടർന്ന് പ്ലാസ്റ്ററിടുകയും ചെയ്തു. ഓഫിസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച മേയറെയും ഡെപ്യൂട്ടി മേയറെയും എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. ഇതിനെ ബിജെപി കൗൺസിലർമാർ പ്രതിരോധിക്കാൻ ശ്രമിച്ചതോടെ സ്ഥിതിഗതികൾ വഷളാവുകയും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു.

പ്രതിഷേധത്തിനിടെ എൽഡിഎഫ് വനിതാ കൗൺസിലറുടെ തലയ്ക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. തങ്ങളെ തടയാൻ എൽഡിഎഫിന് ആരാണ് അധികാരം നൽകിയതെന്ന് മേയർ വി.വി. രാജേഷ് ചോദിച്ചു. അക്രമം അംഗീകരിക്കില്ലെന്നും ബിജെപി കൗൺസിലർമാർക്കും പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് കനത്ത പോലീസ് സുരക്ഷയിലാണ് മേയർ ഓഫിസിൽ നിന്ന് പുറത്തുപോയത്. അതേസമയം, തങ്ങൾ സമാധാനപരമായി പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും അക്രമം അഴിച്ചുവിട്ടത് ബിജെപി കൗൺസിലർമാരാണെന്നും എൽഡിഎഫ് ആരോപിച്ചു.

Story Summary

A violent clash erupted at the Thiruvananthapuram Corporation office between LDF and BJP councilors over a controversial private oath-taking ceremony. Mayor V.V. Rajesh and Deputy Mayor Asha Nath were among the injured, leading to political tension as both sides traded accusations of initiating the violence.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.