നടൻ വിജയിയുടെ പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ചിത്രം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വിജയിക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രം തൃഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ, ഇത് എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രമാണെന്ന ആരോപണവുമായി ഗായിക സുചിത്ര രംഗത്തെത്തി (Vijay Birthday Controversy). തൃഷ പങ്കുവെച്ച ചിത്രത്തിലെ വിജയിയുടെ വസ്ത്രത്തിലെ പാളിച്ചകളും, മുഖഭാവങ്ങളും എഐ ജനറേറ്റഡ് ആണെന്ന് വ്യക്തമാക്കുന്നുണ്ടെന്നാണ് സുചിത്രയുടെ വാദം.
ചിത്രത്തിലെ ഷർട്ടിന്റെ ഫാബ്രിക്കും കോളറും കൃത്യമമാണെന്നും, വിജയിയുടെ മുഖം അസംബ്ലിയിലെ ചിത്രങ്ങളിൽ നിന്നും എടുത്തതാണെന്നും സുചിത്ര ആരോപിക്കുന്നു. കേക്കിന് മുകളിലെ അസ്വാഭാവികമായ പൂക്കൾ, ടേബിളുമായുള്ള വസ്ത്രത്തിന്റെ ബ്ലെൻഡിംഗ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഗായിക ഈ ആരോപണം ഉന്നയിക്കുന്നത്. എന്തായാലും സുചിത്രയുടെ ഈ വീഡിയോ വൈറലായതോടെ, ചിത്രം യഥാർത്ഥമാണോ അതോ എഐ സൃഷ്ടിയാണോ എന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിൽ വലിയ തർക്കമാണ് നടക്കുന്നത്. നേരത്തെ, “എല്ലാം അർത്ഥവത്താക്കുന്ന വ്യക്തിക്ക് പിറന്നാൾ ആശംസകൾ” എന്ന കുറിപ്പോടെ തൃഷ പങ്കുവെച്ച ചിത്രം ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരുന്നു.
Summary: Singer Suchitra has sparked controversy by claiming that the birthday photo shared by Trisha with actor Vijay is an AI-generated image. Pointing out alleged inconsistencies in clothing texture, facial features, and cake details, Suchitra suggests that the photo was manipulated using AI tools. The viral video has ignited a heated debate online, with fans divided over the authenticity of the birthday celebration photo.

