Times Kerala

 അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ന് കോ​വി​ഡ്; പൊ​തു​ദ​ർ​ശ​നം ഒ​ഴിവാക്കി സംസ്കാരം നടത്തും 

 
 അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ന് കോ​വി​ഡ്; പൊ​തു​ദ​ർ​ശ​നം ഒ​ഴിവാക്കി സംസ്കാരം നടത്തും 
 ദു​ബാ​യി: അ​ന്ത​രി​ച്ച പ്രമുഖ മലയാളി വ്യവസായി അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കി​ല്ല. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് 19- സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണി​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഇ​ന്ന് വൈ​കി​ട്ട് ത​ന്നെ സം​സ്കാ​രം ന​ട​ത്തു​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ച​ത്. ര​ണ്ടു ദി​വ​സ​മാ​യി ദു​ബാ​യി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം.  അ​റ്റ്ല​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലൂ​ടെ​യും അ​തി​ന്‍റെ പ​ര​സ്യ​ത്തി​ലെ ജ​ന​കോ​ടി​ക​ളു​ടെ വി​ശ്വ​സ്ത സ്ഥാ​പ​നം എ​ന്ന വാ​ച​ക​ത്തി​ലൂ​ടെ​യു​മാ​ണ് അ​ദ്ദേ​ഹം മ​ല​യാ​ളി മ​ന​സി​ൽ സ്ഥാ​നം നേ​ടി​യ​ത്. സി​നി​മാ നി​ര്‍​മാ​താ​വ്, ന​ട​ന്‍, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം അ​ദ്ദേ​ഹം വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​രു​ന്നു. 

Related Topics

Share this story