Times Kerala

 "കമ്മട്ടിപ്പാടം' സംഗീത സംവിധായകൻ ജോണ്‍ പി. വര്‍ക്കി അന്തരിച്ചു

 
"കമ്മട്ടിപ്പാടം' സംഗീത സംവിധായകൻ ജോണ്‍ പി. വര്‍ക്കി അന്തരിച്ചു
 തൃശൂർ: ഗാനരചിതാവും സംഗീത സംവിധായകനുമായ ജോണ്‍ പി. വര്‍ക്കി അന്തരിച്ചു. 52-വയസ്സായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മണ്ണുത്തിയിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെയ്ത്തുകാരന്‍, കമ്മട്ടിപാടം, ഒളിപോര്, ഉന്നം, ഈട, പെൻകൊടി തുടങ്ങിയ മലയാളസിനിമകളിലെ 50 ഓളം പാട്ടുകള്‍ക്കും നിരവധി തെലുങ്കു സിനിമകളിലെ ഗാനങ്ങള്‍ക്കും കന്നട സിനിമയിലും ഹിന്ദിയിലും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

Related Topics

Share this story