Times Kerala

കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദ് അന്തരിച്ചു

 
dsd

കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദ് (61) അന്തരിച്ചു. കുറച്ചുനാളായി ചികിത്സയിലായിരുന്നു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. സെറിബ്രൽ ഹെമറേജിനെ തുടർന്ന് കഴിഞ്ഞ നവംബറിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആദ്യകാല ടെലിവിഷൻ അവതാരകരിൽ ഒരാളായിരുന്നു പ്രസാദ്. മോഹൻലാലിന്റെ കിളിച്ചുണ്ടൻ മാമ്പഴത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ഗാനരചയിതാവായത്. കുട്ടനാട്ടിലെ അറിയപ്പെടുന്ന ഗായകനായിരുന്നു. അദ്ദേഹത്തിന്റെ കേരനിരകലാടും, ഒരു കാതിലോല മഴത്തുള്ളികൾ എന്നീ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ട് വർഷം മുമ്പ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അസുഖബാധിതനായത്.

Related Topics

Share this story