Times Kerala

സംയുക്ത കാര്‍ നിര്‍മ്മാണവുമായി ‘ഫോര്‍ഡും മഹീന്ദ്രയും;ഔദ്യോഗിക തീരുമാനം അടുത്ത ആഴ്ച്ച ഉണ്ടാകും

 
സംയുക്ത കാര്‍ നിര്‍മ്മാണവുമായി ‘ഫോര്‍ഡും മഹീന്ദ്രയും;ഔദ്യോഗിക തീരുമാനം അടുത്ത ആഴ്ച്ച ഉണ്ടാകും

ഫോര്‍ഡും മഹീന്ദ്രയും സംയുക്തമായി കാര്‍ നിര്‍മ്മാണത്തില്‍, എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം അടുത്ത ആഴ്ച്ച ഉണ്ടാകും. മഹീന്ദ്രയുമായി ചേര്‍ന്ന് രൂപീകരിക്കുന്ന പുതിയ കമ്പനിയില്‍ ഫോര്‍ഡിന് തുല്യ വോട്ടവകാശവും ബോര്‍ഡ് പ്രാതിനിധ്യവുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ വലിയ മൂന്നാമത്തെ വിപണിയായി ഇന്ത്യ മാറാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടലുകള്‍. ഇതിന്റെ ഭാഗമായി പുതിയ സഖ്യം ഇന്ത്യയില്‍ പുതിയ പ്രോജക്ടുകളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും.

ഈ സഹകരണം വൈദ്യുതീകരണത്തിനായി ഫോര്‍ഡിന്റെ KA പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ മഹീന്ദ്രക്ക് സാധിക്കും. ഫിഗോ ആസ്പയര്‍ കോംപാക്റ്റ് സെഡാന്റെ ഇലക്‌ട്രിക്ക് പതിപ്പ് ഫോര്‍ഡ് മഹീന്ദ്ര സംയുക്ത സംരഭം വിപണിയിലെത്തിക്കും. കൂടാതെ, വരാനിരിക്കുന്ന ഫോര്‍ഡ് എസ്‌യുവികള്‍ക്ക് മഹീന്ദ്രയുടെ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാം. അതോടൊപ്പം നാല് മീറ്ററില്‍ താഴെയുള്ള കോംപാക്റ്റ് എസ്‌യുവികള്‍ക്കും ഫോര്‍ഡ് ബാഡ്ജുകള്‍ ഉപയോഗിക്കുന്ന മിഡ് സൈസ് എസ്‌യുവികള്‍ക്കും മഹീന്ദ്ര പ്ലാറ്റ്ഫോം ഉപയോഗിക്കാനാകും. ഫോര്‍ഡ് നിലവില്‍ ഇന്ത്യയില്‍ രണ്ട് ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഒന്ന് ഗുജറാത്തിലെ സനന്ദിലും മറ്റൊന്ന് ചെന്നൈയിലുമാണ്.

Related Topics

Share this story