Times Kerala

കിയ മോട്ടോര്‍സ് രണ്ടാം മോഡല്‍ എംപിവി ഓട്ടോ എക്‌സ്‌പോ 2020 ല്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു

 
കിയ മോട്ടോര്‍സ് രണ്ടാം മോഡല്‍ എംപിവി ഓട്ടോ എക്‌സ്‌പോ 2020 ല്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു

കിയ മോട്ടോര്‍സ് തങ്ങളുടെ രണ്ടാമത്തെ മോഡലായ കാര്‍ണിവല്‍ എംപിവി ഓട്ടോ എക്‌സ്‌പോ 2020 ല്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. ഔദ്യോഗികമായി പുറത്തിറങ്ങും മുൻപ് വാഹനത്തിന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. നിലവില്‍ വിദേശ രാജ്യങ്ങളില്‍ കാര്‍ണിവലിന് ഏഴ്, എട്ട്, 11 സീറ്റ് മോഡലുകള്‍ ഉണ്ടെങ്കിലും ഏഴ് സീറ്റ് വേരിയന്റായിരിക്കും ഇന്ത്യയില്‍ എത്തിക്കുക. ഇന്ത്യയിലെത്തുന്ന മോഡലിന് 5155 mm നീളവും 1985 mm വീതിയും 1740 mm ഉയരവുമാണുള്ളത്. ഒപ്പം 3,060 mm വീല്‍ബേസും കമ്ബനി നല്‍കിയിട്ടുണ്ട്.

വിദേശ പതിപ്പില്‍ നിന്നും പരിഷ്ക്കരിച്ച മോഡലിന്റെ പ്രധാന സവിശേഷതകളായി പിന്‍ഭാഗത്ത്‌ എല്‍ഇഡി ടെയില്‍ ലാമ്ബുകളും നമ്ബര്‍ പ്ലേറ്റ് ഹൗസിങ്ങിന് മുകളിലായി ക്രോം പ്ലെയിറ്റിങ്ങും ഒരുക്കിയിട്ടുണ്ട്. മുന്‍വശത്തെ പ്രധാന ഫീച്ചറുകള്‍ കിയയുടെ മുഖ മുദ്രയായ ടൈഗര്‍ നോസ് ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്ബുകള്‍, ബമ്ബറില്‍ അഗ്രസ്സീവ് ലുക്കിലുള്ള എയര്‍ ഇന്റേക്കും, സെല്‍റ്റോസിലേതു സമാനമായ ഐസ്-ക്യൂബ് ഘടനയിലുള്ള ഫോഗ് ലാമ്ബുകളുമാണ്. അകത്തളം ഒരുക്കിയിരിക്കുന്നത് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയടങ്ങിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഇലക്‌ട്രിക്കലി പവര്‍ഡ് മുന്‍ സീറ്റുകള്‍, കിയയുടെ UVO കണക്‌ട് സാങ്കേതിക വിദ്യ എന്നിവയാണ്.

സുരക്ഷാ ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി എട്ട് എയര്‍ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്‌ട്രോണിക്ക് ബ്രേക്ക് ഫോര്‍സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്‌ട്രോണിക്ക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്ല് സ്റ്റാര്‍ട്ട് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. ഈ മോഡലിന് പുറമെ അഞ്ച് പുതിയ കാറുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഇറക്കുമതി ചെയ്യാനും കിയ മോട്ടോഴ്‌സ് പദ്ധതിയിടുന്നുണ്ട്.

Related Topics

Share this story