Times Kerala

യോനീഭാഗത്തെ രോമം കളയരുത്, കാരണം

 
യോനീഭാഗത്തെ രോമം കളയരുത്, കാരണം

സ്ത്രീ സൗന്ദര്യം കെടുത്തുന്ന ഒന്നാണ് രോമം. പുരുഷന് ഇത് പുരുഷത്വ ലക്ഷണവും.

എന്നാല്‍ രോമത്തിന് സ്ത്രീ ശരീരത്തിലും പ്രസക്തിയുണ്ടെന്നതാണ് വാസ്തവം. സ്ത്രീകള്‍ പ്രായപൂര്‍ത്തിയാകുന്നതിന്റെ ലക്ഷണമാണ് ശരീരത്തില്‍, പ്രത്യേകിച്ചും യോനീഭാഗത്തു രോമം വളരുന്നത്.

പലതരം വഴികളിലൂടെ ശരീരരോമം കളയുന്നവരാണ് സ്ത്രീകള്‍. ഇതില്‍ യോനീ ഭാഗവും ഉള്‍പ്പെടും. യോനീഭാഗത്തെ രോമം നീക്കാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവരുമുണ്ട്. പല സ്ത്രീകളുടേയും കാഴ്ചപ്പാടില്‍ യോനീ ഭാഗത്തെ രോമം നീക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുമെന്നതാണ്. മാത്രമല്ല, സെക്‌സ് സമയത്ത് പുരുഷന് അലോസരപ്പെടുത്താതിരിയ്ക്കാനും ഇതും നല്ലതാണെന്നു ചിലരും കരുതുന്നു.

യോനീഭാഗത്തു പോലും വാക്‌സിംഗ്, ത്രെഡിംഗ് വഴികള്‍ പരീക്ഷിയ്ക്കുന്നവരുണ്ട്. ഇത്തരം വഴികള്‍ മുറിവുകളുണ്ടാക്കി പ്രശ്‌നങ്ങള്‍ വഷളാക്കുകയേ ഉള്ളൂ. അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ വരെ ഇതു കൊണ്ടുണ്ടാകും.

ഈ ഭാഗത്ത് വിയര്‍പ്പുണ്ടാകും, ഇന്‍ഫെക്ഷനുകള്‍ക്ക് സാധ്യതയുണ്ട്, തുടങ്ങിയ കാര്യങ്ങളാണ് പല സ്ത്രീകളേയും ഈ ഭാഗത്തെ രോമം നീക്കാന്‍ പ്രേരിപ്പിയ്ക്കുന്നത്. എന്നാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് ഈ ഭാഗത്തെ രോമം നീക്കാതിരിയ്ക്കുന്നതാണ് നല്ലത്.

അണുബാധകള്‍
അണുബാധകള്‍ വരുമെന്നു കരുതിയാണ് പലരും ഇതു ചെയ്യുന്നത്. എന്നാല്‍ വാസ്തവത്തില്‍ അണുബാധകള്‍ ഒഴിവാക്കുകയാണ് യോനീഭാഗത്തെ രോമം ചെയ്യുന്നത്. പ്രത്യേകിച്ചും യീസ്റ്റ് ഇന്‍ഫെക്ഷന്‍. ആ ഭാഗത്തെ രോമം നീക്കുമ്പോള്‍ അണുബാധകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. അല്ലെങ്കില്‍ രോമം ഈ ഭാഗത്തെ സംരക്ഷിയ്ക്കാനുള്ള ആവരണമായി നില നില്‍ക്കും.രോമം രോഗാണുക്കളെ തടയുകയാണ് ചെയ്യുന്നത്.

നല്ല സെന്‍സേഷന്
നല്ല സെന്‍സേഷന് ഈ ഭാഗത്തെ രോമങ്ങള്‍ സഹായിക്കുന്നുവെന്നാണ് വാസ്തവം. സെക്‌സ് സമയത്ത് സ്ത്രീകള്‍ക്കു നല്ല സെന്‍സേഷന്‍ നല്‍കുന്നതാണ് യോനീഭാഗത്തെ രോമങ്ങള്‍. ഇവ തടസമായി കാണേണ്ടതില്ലെന്നര്‍ത്ഥം. സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷനും ഇത് നല്ല സെന്‍സേഷന്‍ നല്‍കുന്നു.

വജൈനല്‍ ഭാഗത്തെ രോമം സ്ത്രീകള്‍ക്ക് സെന്‍സേഷന്‍ കൂടുതല്‍ നല്‍കുന്നുവെന്നാണ് പഠനഫലങ്ങള്‍ പറയുന്നത്.

രോമം
രോമം വിയര്‍പ്പും ദുര്‍ഗന്ധവും ഇതുവഴി രോഗങ്ങളുമെല്ലാം പരത്തുമെന്ന ചിന്തയാണ് പലരിലും ഇതു നീക്കം ചെയ്യാനുളള ഒരു കാരണം. എന്നാല്‍ ശരീരത്തിന്റെ മറ്റു ഭാഗത്തെ രോമങ്ങളുടെ കാര്യത്തില്‍ ഇത് വാസ്തവമെങ്കിലും യോനീ രോമത്തിന്റെ കാര്യത്തില്‍ ഇത് വാസ്തവമല്ല. . എന്നാല്‍ ഇത് തെറ്റിദ്ധാരണയാണ്. ഈ ഭാഗത്തുള്ള രോമം സാധാരണയായി വിയര്‍പ്പു വലിച്ചെടുക്കുകയാണ് ചെയ്യുക. അതായത് വജൈന വിയര്‍ക്കുന്നതില്‍ നിന്നും തടയുന്നു. ഇതുവഴിയും ഈ ഭാഗത്തു രോഗാണുക്കള്‍ വരുന്നതും ദുര്‍ഗന്ധമുണ്ടാകുന്നതും തടയം.

പല സ്ത്രീകളും കരുതുന്നത്
പല സ്ത്രീകളും കരുതുന്നത് സെക്‌സില്‍ പുരുഷന്മാര്‍ക്ക് രോമമുള്ളത് നെഗറ്റീവ് ഫലം നല്‍കുന്നുവെന്നാണ്. ഇതാണ് പല സ്ത്രീകളും യോനീഭാഗത്തെ രോമം നീക്കം ചെയ്യാന്‍ ഒരു കാരണമായി പറയുന്നത്. സെക്‌സ് സുഖകരമാക്കാനും പുരുഷന് ബുദ്ധിമുട്ടു വരാതിരിയ്ക്കാനും.

ഇതും തെറ്റാണ്. വജൈനല്‍ ഭാഗത്തെ രോമത്തിന്റെ സ്പര്‍ശനം പുരുഷന്മാരില്‍ സെക്‌സ് താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നാണ് ശാസ്ത്രം പറയുന്നത്. വജൈനല്‍ ഭാഗത്തെ രോമങ്ങള്‍ സ്ത്രീകള്‍ക്ക് സെക്‌സി ലുക് നല്‍കുമെന്നാണ് പൊതുവെ പുരുഷന്മാരുടെ അഭിപ്രായം. മാത്രമല്ല, ഈ ഭാഗത്തെ രോമം നീക്കുമ്പോള്‍ ചെറിയ രോമകൂപങ്ങള്‍ നില നില്‍ക്കും. ഇത് സെക്‌സ് സമയത്ത് പുരുഷന് അലോസരമുണ്ടാക്കുകയാണ് ചെയ്യുക. രോമകൂപങ്ങള്‍ പുരുഷന്റെ അവയവത്തിന് വേദനയുണ്ടാക്കുന്നു.

ഫെറമോണുകള്‍
സെക്‌സില്‍ പബ്ലിക് ഹെയര്‍ സ്ത്രീകള്‍ക്കു നല്ലതെന്നു പറയാനും കാരണമുണ്ട്. ഈ രോമങ്ങള്‍ ഫെറമോണുകള്‍ പുറപ്പെടുവിയ്ക്കുന്നു. ഇത് സ്ത്രീയ്ക്കു തനതായ ഗന്ധം നല്‍കും. ഇത് പുരുഷന്മാര്‍ക്ക് സ്ത്രീ ശരീരത്തോട് ആകര്‍ഷണം തോന്നാനുള്ള ഒരു വഴിയാണ്.

പുരുഷനെ
പുരുഷനെ സ്ത്രീകളിലേയ്ക്ക് ആകര്‍ഷിയ്ക്കാനുള്ള, സെക്‌സ് താല്‍പര്യം വളര്‍ത്താനുളള ഒരു വഴിയാണ് ഈ ഭാഗത്തെ രോമങ്ങള്‍. ഇവ ഫെറമോണുകള്‍ എന്ന പ്രത്യേകതരം പദാര്‍ത്ഥം പുറപ്പെടുവിയ്ക്കുന്നു. ഇത് സ്ത്രീയ്ക്കു തനതായ ഗന്ധം നല്‍കും. ഇതു നല്‍കുന്ന ഗന്ധം പുരുഷനെ ആകര്‍ഷിയ്ക്കുന്നു. സെക്‌സ് താല്‍പര്യമുണ്ടാക്കുകയും ചെയ്യുന്നു.

വജൈനല്‍ ഭാഗത്തെ രോമം
വജൈനല്‍ ഭാഗത്തെ രോമം മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കട്ടിയുള്ളതാണ്. ഇതുകൊണ്ടുതന്നെ ഇവ നീക്കാറും ഏറെ ബുദ്ധിമുട്ടേണ്ടിയും വരും. ഇത് മുറിവുകളും ഇതുവഴി വജൈനല്‍ അണുബാധയ്ക്കും ഉള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നു. രോമം നീക്കം ചെയ്തില്ലെങ്കില്‍ ഈ ദോഷങ്ങള്‍ ഒഴിവാക്കാം.ഇവ നീക്കാന്‍ ബുദ്ധിമുട്ടി ഇതുകൊണ്ടുള്ള ബുദ്ധിമുട്ടുകളും സഹിയ്ക്കുന്നതില്‍ നല്ലത് ഇതു ചെയ്യാതിരിയ്ക്കുക എന്നതാണ്. ചെയ്യുകയാണെങ്കില്‍ തന്നെ അങ്ങേയറ്റം ശ്രദ്ധ വേണം. മുറിവുകള്‍ ഉണ്ടാകരുത്. മാത്രമല്ല, കെമിക്കലുകള്‍ അടങ്ങിയ യാതൊന്നും ഈ ഭാഗത്ത് ഉപയോഗിയ്ക്കാനും പാടില്ല

പ്രായമേറുന്നവരില്‍ യോനീ ദളങ്ങള്‍ അയഞ്ഞു തൂങ്ങാന്‍ സാധ്യതയേറെയാണ്. ഹോര്‍മോണ്‍ ഉല്‍പാദത്തിലെ കുറവുകള്‍ കാരണമാണിത്. ചര്‍മത്തിലെ മറ്റെവിടേയും പോലെ ഈ ഭാഗത്തെ ചര്‍മം അയയുന്നതാണ് കാരണം. ഈ ഭാഗത്തെ രോമം ഒരു പരിധി വരെ ഇതിനുള്ള ഒരു സംരക്ഷണവലയമാകും. ഇത് ഒരു പരിധി വരെ യോനീദളങ്ങള്‍ക്ക് താങ്ങു നല്‍കുന്നു.

ഈ ഭാഗത്തെ രോമം പ്രകൃതിദത്ത ലൂബ്രിക്കേഷനായി പ്രവര്‍ത്തിയ്ക്കുന്നുമുണ്ട്. പ്രത്യേകിച്ചും സെക്‌സ് സമയത്ത്. ഈ ഭാഗം മറ്റെവിടെയെങ്കിലും കൊള്ളുമ്പോഴുള്ള ഘര്‍ഷണമൊഴിവാക്കാനും രോമം സഹായിക്കുന്നു.

ശരീരത്തിലെ താപനില
ശരീരത്തിലെ താപനില കൃത്യമായി നില നിര്‍ത്താന്‍ രഹസ്യഭാഗത്തെ രോമം സഹായിക്കുന്നുണ്ട്. ഈ ഭാഗത്തെ സെബേഷ്യസ് ഗ്ലാന്റുകള്‍ എണ്ണയുല്‍പാദിപ്പിയ്ക്കുന്നു. ഇത് ചര്‍മത്തിലേയ്ക്കു കടക്കുന്നു. ഇതുകൊണ്ടുതന്നെ ചര്‍മം തണുക്കാനും മൃദുവാകാനും ഇതു സഹായിക്കും. ശരീരത്തിന്റെ താപനില കൃത്യമായി നില നില്‍ക്കുകയു ചെയ്യും. ചര്‍മത്തിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഈ ഭാഗത്തെ രോമങ്ങള്‍ നല്ലതാണെന്നര്‍ത്ഥം.

Related Topics

Share this story