Times Kerala

ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇനി ആഘോഷത്തിന്റെ രാവുകള്‍ ; ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കം

 
ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇനി ആഘോഷത്തിന്റെ രാവുകള്‍ ; ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കം

ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇനി ആഘോഷത്തിന്റെ രാവുകള്‍. യൂറോപ്പിലെ ഫുട്‌ബോള്‍ മാമാങ്കമായ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കം.

നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍, വമ്പന്‍മാരായ ബാഴ്‌സലോണ, ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡ്, ചെല്‍സി, ഇന്റര്‍മിലാന്‍ ടീമുകള്‍ ആദ്യദിനം കളത്തിലിറങ്ങും. ലിവര്‍പൂളിന് നാപ്പോളിയും ചെല്‍സിക്ക് വലന്‍സിയയുമാണ് എതിരാളി. ബൊറൂസ്സിയയും ബാഴ്‌സലോണയും തമ്മിലാണ് ആദ്യദിനത്തെ ഗ്ലാമര്‍ പോരാട്ടം. ഇന്റര്‍ മിലാന്‍ സ്ലാവിയ പ്രാഗിനെ നേരിടുമ്പോള്‍ ഫ്രഞ്ച് ക്ലബ്ബ് ലിയോണിന് സെനിതാണ് എതിരാളി. അയാക്‌സ് ലീലിനെ നേരിടുമ്പോള്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് ബെന്‍ഫിക്ക ലെയ്പ്‌സീഗുമായി ഏറ്റുമുട്ടും.

Related Topics

Share this story