Times Kerala

വിപ്ലവക്കുതിപ്പിനൊരുങ്ങി ‘മൈജി’

 
വിപ്ലവക്കുതിപ്പിനൊരുങ്ങി ‘മൈജി’

കേരളത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ വിൽപ്പനശൃംഖലയായ ‘മൈജി’ വൻ കുതിപ്പിനൊരുങ്ങുന്നു. സ്വന്തം ബ്രാൻഡിൽ മൊബൈൽഫോണും അക്സസറികളും സ്മാർട്ട് ടിവിയും നിർമിക്കുകയാണ് മൈജിയുടെ ലക്ഷ്യം. കേരളത്തിൽ തന്നെ നിർമ്മിക്കുന്ന ഇവ 2021ഓടെ വിപണിയിലെത്തുമെന്നാണ് സൂചന.

സ്വന്തം ബ്രാൻഡിലുള്ള ഉത്പന്നങ്ങൾ വികസിപ്പിക്കാനായുള്ള ഗവേഷണ-വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കേരളത്തിൽ നിർമാണവ്യവസായം സാധ്യമാണെന്ന് തെളിയിക്കുക കൂടി ലക്ഷ്യമിട്ടാണ് ഇവിടെ നിന്നുതന്നെ സ്വന്തം ബ്രാൻഡ് പടുത്തുയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷോറൂമുകൾക്കൊപ്പമുള്ള സർവീസ് സെന്ററുകളിലേക്ക് ആവശ്യമായ ടെക്‌നീഷ്യന്മാരെ കണ്ടെത്തുന്നതിനായി ‘മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി’ എന്ന പേരിൽ പരിശീലന സ്ഥാപനം തുടങ്ങാനും മൈജി പദ്ധതിയിടുന്നു.

Related Topics

Share this story